Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

പരിസ്ഥിതി ദുർബല മേഖലയുടെ പരിധിയിൽ വണ്ടൻമേട് പഞ്ചായത്തിനെ ഉൾപ്പെടുത്തിയതിൽ പ്രതിക്ഷേധിച്ച് സെപ്റ്റംബർ ഇരുപത്തി എട്ടിന് പുറ്റടി യിൽ പ്രതിക്ഷേധ യോഗം സംഘടിപ്പിക്കും



പരിസ്ഥിതി ദുർബല മേഖലയുടെ പരിധിയിൽ
വണ്ടൻമേട് പഞ്ചായത്തിനേ ഉൾപ്പെടുത്തിയതിൽ പ്രതിക്ഷേധിച്ച് സെപ്റ്റംബർ ഇരുപത്തി എട്ടിന് പുറ്റടി യിൽ പ്രതിക്ഷേ യോഗം സംഘടി
പ്പിക്കും.
ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കുക എന്ന ആവശ്യം ഉന്നയിച്ച് നടകുന്ന പ്രതിഷേധ റാലിയിലും യോഗത്തിലും ജാതി മത രാഷ്ട്രീയ ഭേദമന്യേ നിരവധി പേർ പങ്കെടുക്കും.

വണ്ടൻമേട്
ഗ്രാമ പഞ്ചായത്തിനേ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത്
പ്രസി. സുരേഷ് മാനങ്കേരിയുടെ നേതൃത്വത്തിലാണ് ആലോചനാ യോഗം ചേർന്നത്.
കൈവശ ഭൂമിയും വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും വിദ്യാലയങ്ങളും ആതുര ശുശ്രൂഷാ കേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും വീടുകളും ഉൾപ്പെടുന്ന വണ്ടൻമേട് ഗ്രാമ പഞ്ചായത്തിലേ
മുഴുവൻ ഭൂമിയിലും വന സംരക്ഷണ നിയമം ബാധകമായാൽ ഒരു ആധാരവും രജിസ്റ്റർ ചെയ്യാനോ കൈമാറ്റം നടത്താനോ സാധിക്കില്ല. വനേതര പ്രവർത്തനം എന്ന നിലയിൽ കൃഷി വരെ തടസ്സപ്പെടാനുള്ള സാധ്യതയാണ് ഉണ്ടാകുന്നത്. കൂടാതെ നിയമം നടപ്പിലായാൽ വീടുകളുടെയും റോഡുകളുടെയും മറ്റ് നിർമിതികളുടെയും അറ്റകുറ്റപ്പണികൾക്ക് പോലും കേന്ദ്രവനം പരിസ്ഥിതി വകുപ്പിന്റെ മുൻകൂർ അനുമതിയും ആവശ്യമായിവരും. ഇത്രയും ഭീകരമായ അവസ്ഥയ്ക്ക് കാരണമാകുന്ന പരിസ്ഥിതി ദുർബല മേഖലയുടെ പരിധിയിൽ നിന്നും ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് പ്രതിക്ഷേധ
പരിപാടി സംഘടിപ്പിക്കുന്നത്.

പുറ്റടി വില്ലേജാഫീസ് പടിയിൽ നിന്നും ആരംഭിക്കുന്ന റാലി ടൗണിലെത്തുമ്പോൾ പ്രതിക്ഷേ യോഗം നടക്കും.
വണ്ടൻമേട് പബായത്ത് ഹാളിൽ നടന്ന ആലോചനാ യോഗത്തിൽ ഫാ.സെബാസ്റ്റ്യൻ, വണ്ടൻമേട് ഇമാം അഹമ്മദ് കോയ അൻസാരി,ഗ്രാമ പഞ്ചായത്തംഗം ജി.പി.രാജൻ, കെ.ബി. ഷാജി മോൻ,സാബു സ്കറിയ, വിവിധ സാമൂഹിക സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!