6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പൊതുരേഖാ ബില്‍: നിയമസഭാ സെലക്ട് കമ്മിറ്റി തെളിവെടുപ്പ് ഇടുക്കി ജില്ലയിലുള്ളവർക്ക് 26 ന്





കേരള പൊതുരേഖ ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് സെപ്റ്റംബര്‍ 26 ന് എറണാകുളത്തും 27 ന് കോഴിക്കോടും ചേരും. രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായ  സെലക്ട് കമ്മിറ്റി ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലുള്ളവര്‍ക്കായി 26 ന് രാവിലെ 10.30 ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ തെളിവെടുപ്പ് നടത്തും.
പൊതുജനങ്ങള്‍, പുരാരേഖകളുടെ ശേഖരണവുമായി ബന്ധപ്പെട്ട വ്യക്തികള്‍, സ്ഥാപനങ്ങള്‍, വിദഗ്ധര്‍ എന്നിവരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. 2023 ലെ കേരള പൊതുരേഖ ബില്ലും ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച ചോദ്യാവലിയും niyamasabha.org യില്‍ ഹോം പേജിലും Pre-Legislative Public Consultation എന്ന ലിങ്കിലും ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളില്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് യോഗത്തില്‍ നേരിട്ടോ രേഖാമൂലമോ നൽകാം. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ‘അണ്ടര്‍ സെക്രട്ടറി, നിയമനിര്‍മ്മാണ വിഭാഗം, കേരള നിയമസഭ, തിരുവനന്തപുരം – 33’ എന്ന വിലാസത്തിലോ [email protected] എന്ന ഈമെയിലിലോ നവംബര്‍ 15 നകം അയയ്ക്കാം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!