6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

മനുഷ്യരെ മൃഗതുല്യരായി കാണുന്ന കട്ടപ്പനയിലെ ചില ഹോട്ടൽ ഉടമകൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കട്ടപ്പന ഡെവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭയ്ക്ക് മുന്നിൽ പ്രതീകാത്മക സമരം സംഘടിപ്പിച്ചു



മനുഷ്യരെ മൃഗതുല്യരായി കാണുകയും നിരന്തരമായി പഴകിയതും പുഴുവരിക്കുന്നതുമായ ഭക്ഷണം വിളമ്പുകയും ചെയ്യുന്ന കട്ടപ്പനയിലെ ചില ഹോട്ടൽ ഉടമകൾക്കെതിരെയാണ് കട്ടപ്പന ഡെവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭയ്ക്ക് മുന്നിൽ പ്രതീകാത്മക സമരം സംഘടിപ്പിച്ചത്. മൃഗങ്ങളുടെ മുഖംമൂടി അണിഞ്ഞ് കയ്യിൽ പ്ലേറ്റും പ്ലേറ്റിൽ പ്രതീകാത്മകമായി പുഴുക്കളും ആയാണ് കെഡിഎഫ് പ്രവർത്തകർ സമരത്തിന് എത്തിയത്. സമരം അധ്യാപകനും കെഡിഎഫ് എക്സിക്യൂട്ടീവ് അംഗവുമായ വിപിൻ വിജയൻ ഉദ്ഘാടനം ചെയ്തു.

കെ ഡി എഫ് പ്രസിഡന്റ് ജൈബി ജോസഫ് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ എസ് സൂര്യലാൽ, കാർട്ടൂണിസ്റ്റ് സജിദാസ് മോഹനൻ, കെ ഡി എഫ് എക്സിക്യൂട്ടീവ് അംഗം സിജോ എവറസ്റ്റ്, കെ ഡി എഫ് സെക്രട്ടറി സുമിത് മാത്യു എന്നിവർ സംസാരിച്ചു

നഗരസഭാ സെക്രട്ടറി അജി കെ തോമസ് നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ ജെ ബെന്നി എന്നിവർക്ക് നിവേദനം നൽകി. പരിപാടികൾക്ക് അനിൽ പുനർജനി, അരുൺ എസ് നായർ, സന്തോഷ് കൂടെക്കാട്ട്, ടോമി ആനിക്കാമുണ്ടയിൽ, ജിതിൻ കൊല്ലംകുടി, പി ബി ശ്രീനി എന്നിവർ നേതൃത്വം നൽകി










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!