Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടതുപക്ഷ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി; എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റണമെന്ന് സിപിഐ



ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം ആര്‍ കുമാറിനെ മാറ്റണമെന്ന് സിപിഐ. അജിത് കുമാര്‍ ഇടതുപക്ഷ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. ജനകീയ സര്‍ക്കാരിന്റെ ജനപക്ഷ നിലപാടിനെ മനസിലാക്കാത്ത ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും. അത്തരത്തിലുള്ള അവസ്ഥയാണ് എം ആര്‍ അജിത് കുമാര്‍ വരുത്തിവെച്ചതെന്നും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പ്രകാശ് ബാബു ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയണമെന്ന് പ്രകാശ് ബാബു പറഞ്ഞു. കൂടിക്കാഴ്ച ഔദ്യോഗികമോ വ്യക്തിപരമോ എന്നാണ് സിപിഐ ഉയര്‍ത്തുന്ന ചോദ്യം. ഇത് പറയാനുള്ള ബാധ്യത എഡിജിപിക്കുണ്ടെന്നും പ്രകാശ് ബാബു പറഞ്ഞു. കുറഞ്ഞപക്ഷം പൊലീസ് മേധാവിയെയോ ആഭ്യന്തരവകുപ്പിനെയോ രേഖാമൂലം എങ്കിലും കാര്യങ്ങള്‍ അറിയിക്കേണ്ടതാണ്. അതിന് അജിത് കുമാര്‍ തയ്യാറായില്ലെങ്കില്‍ സ്ഥാനത്തു നിന്ന് മാറ്റുകയാണ് വേണ്ടതെന്നും പ്രകാശ് ബാബു പറഞ്ഞു.

പ്രകാശ് ബാബുവിന്റെ ലേഖനത്തെ പിന്തുണച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും രംഗത്തെത്തി. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് എന്തിനാണെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. പ്രകാശ് ബാബു പറഞ്ഞതില്‍ തെറ്റില്ലെന്നും റിപ്പോര്‍ട്ടറിന്റെ കോഫി വിത്ത് അരുണ്‍ പരിപാടിയില്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!