Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Carmel
Karshakan
Santamonica
Santamonica
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ



♦️ വിദ്യാതരംഗിണി വായ്പാപരിധി പത്തുലക്ഷമാക്കി; സി ക്ലാസംഗങ്ങൾക്കും വായ്പ
▪️ ഓൺലൈൻ പഠന സഹായമൊരുക്കുന്നതിനു സഹകരണവകുപ്പാരംഭിച്ച വിദ്യാതരംഗിണി വായ്പയുടെ പരിധി അഞ്ചുലക്ഷത്തിൽനിന്നു പത്തുലക്ഷം രൂപയാക്കി. മൊബൈൽ ഫോണില്ലാത്ത വിദ്യാർഥികളെ സഹായിക്കാനാരംഭിച്ചതാണ് വിദ്യാതരംഗിണി. സ്‌കൂൾ അധികൃതരുടെ സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷിക്കുന്ന ഒന്നുമുതൽ 12 വരെ ക്ലാസുകളിലുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് 10,000 രൂപ വരെയാണ് പലിശരഹിത വായ്പ അനുവദിക്കുക. സഹകരണ സംഘങ്ങളിലെ എ, ബി ക്ലാസ് അംഗങ്ങൾക്കായിരുന്നു അർഹത. ഇനി സി ക്ലാസ് അംഗങ്ങൾക്കും വായ്പ ലഭിക്കും.

♦️ പ്ലസ് വൺ പ്രവേശനം; ബോണസ് പോയന്റുകൾക്ക് നിയന്ത്രണം വന്നേക്കും
▪️ സ​ര്ക്കാ​ര്‍, എ​യ്​​ഡ​ഡ് ഹ​യ​ര് സെ​ക്ക​ന്ഡ​റി പ്ല​സ്​ വ​ണ് പ്ര​വേ​ശ​ന​ത്തി​ന്​ ബോ​ണ​സ്​ പോ​യ​ന്റ്​ അ​നു​വ​ദി​ക്കു​ന്ന​ത്​ നി​യ​ന്ത്രി​ക്കാ​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റു​ടെ ശി​പാ​ര്ശ. എ​സ്.​എ​സ്.​എ​ല്.​സി പ​രീ​ക്ഷ​യി​ലെ ഗ്രേ​ഡി​ന്​ പു​റ​മെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല് ഒ​രു വി​ദ്യാ​ര്ഥി​ക്ക്​ 15 മു​ത​ല് 19 വ​രെ ബോ​ണ​സ്​ പോ​യ​ന്റ്​ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട് ഇ​ത്​ പ​രീ​ക്ഷ​യി​ല് ഉ​യ​ര്ന്ന ഗ്രേ​ഡ്​ ല​ഭി​ച്ച വി​ദ്യാ​ര്ഥി​ക​ളെ​യും മ​റി​ക​ട​ന്ന്​ മ​റ്റ്​ വി​ദ്യാ​ര്ഥി​ക​ള്ക്ക്​ പ്ര​വേ​ശ​ന​ത്തി​ന്​ വ​ഴി​യൊ​രു​ക്കു​​ന്നു​വെ​ന്ന്​ നേ​ര​ത്തെ ത​ന്നെ പ​രാ​തി ഉ​യ​ര്ന്നി​രു​ന്നു. മു​ഴു​വ​ന് വി​ഷ​യ​ങ്ങ​ള്ക്കും എ ​പ്ല​സ്​ ല​ഭി​ച്ച വി​ദ്യാ​ര്ഥി​ക​ളെ ബോ​ണ​സ്​ പോ​യ​ന്റി​ന്റെ ബ​ല​ത്തി​ല് മു​ഴു​വ​ന് എ.പ്ല​സ്​ ഇ​ല്ലാ​ത്ത​വ​ര് പ്ര​വേ​ശ​ന​ത്തി​ല് മ​റി​ക​ട​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ള്പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഇ​ത്​ നി​യ​ന്ത്രി​ക്കാ​നും പ​ര​മാ​വ​ധി ന​ല്കാ​വു​ന്ന ബോ​ണ​സ്​ പോ​യ​ന്റ്​ നി​ശ്​​ച​യി​ക്ക​ണ​മെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ര് ശി​പാ​ര്ശ സ​മ​ര്പ്പി​ച്ച​ത്.

♦️ബി. ടെക് ഇനി മലയാളത്തിലും പഠിക്കാം.
▪️ ഇം​ഗ്ലീഷിനോടുള്ള പേടികൊണ്ട് ഇനി ബിടെക് പഠിക്കാന് മടിക്കണ്ട. മലയാളം ഉള്പ്പടെ 11 പ്രാദേശിക ഭാഷകളില് കൂടി ഇനി ബിടെക് പഠിക്കാം. അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗണ്സിലാണ് പ്രാദേശിക ഭാഷയിലുള്ള പഠനത്തിന് അനുമതി നല്കിയതെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാന് അറിയിച്ചു. എട്ടു സംസ്ഥാനങ്ങളിലെ 14 എന്ജിനിയറിങ് കോളേജുകളില് പുതിയ അധ്യയന വര്ഷം മുതല് പ്രാദേശിക ഭാഷകളില് കോഴ്സുകള് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

♦️ KEAM 2021 എഞ്ചിനീയറിംഗ്/ഫാർമസി എൻട്രൻസ് എക്സാമിന്റെ അഡ്മിറ്റ്‌ കാർഡ് പ്രസിദ്ധീകരിച്ചു.
▪️ കേരള എൻജിനിയറിങ് , ഫാർമസി പ്രവേശനപരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ പറ്റാത്തവർ അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കേണ്ടതാണ്. അപ്ലോഡ് ചെയ്ത ഫോട്ടോ , ഒപ്പ് എന്നിവയിൽ അപാകമുള്ളവർ, ഫീസിന്റെ ബാക്കി തുക അടയ്ക്കാനുള്ളവർ , സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യാൻ ആവശ്യപ്പെട്ട് മെമ്മോ ലഭിച്ചവർ എന്നിവർക്ക് അഡ്മിറ്റ് കാർഡ് ലഭിക്കില്ല. ന്യൂനതകൾ ജൂലായ് 21-ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി പരിഹരിച്ചാൽ അഡ്മിറ്റ് കാർഡ് ലഭിക്കും. പരിഹരിക്കാത്തവരുടെ അഡ്മിറ്റ് കാർഡ് ലഭിക്കുന്നതല്ല.


♦️സാംസ്‌കാരികമേഖലയിൽ ഗവേഷണത്തിന് ടാഗോർ നാഷണല് ഫെലോഷിപ്പ്
▪️ കലയും സംസ്കാരവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്കാരിക മന്ത്രാലയം നൽകുന്ന ”ടാഗോർ നാഷണൽ ഫെലോഷിപ്പ് ഫോർ കൾച്ചറൽ റിസർച്ച്” (ടി.എൻ.എഫ്.സി.ആർ.) പദ്ധതി പ്രകാരമുള്ള ഫെലോഷിപ്പ്, സ്കോളർഷിപ്പ് എന്നിവയ്ക്ക് അപേക്ഷിക്കാം. ഗവേഷണമേഖലകൾ: (i) ആർക്കിയോളജി, ആൻടിക്സ്, മ്യൂസിയം ആൻഡ് ഗാലറീസ് (ii) ആർക്കൈവ്സ്, ലൈബ്രറീസ് ആൻഡ് ജനറൽ സ്കോളർഷിപ്സ് (iii) ആന്ത്രോപ്പോളജി ആൻഡ് സോഷ്യോളജി. മാസം 50000 രൂപ. അപേക്ഷ https://nehrumemorial.nic.in ൽ ലഭിക്കും. അവസാനതീയതി ജൂലായ് 30ന് വൈകിട്ട് 5.30. വിവരങ്ങൾക്ക്: www.indiaculture.nic.in.

♦️Msc. പബ്ലിക് ഹെല്ത്ത് എന്റമോളജി പ്രവേശനം
▪️ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഹെൽത്ത് റിസർച്ച് വകുപ്പിന്റെ കീഴിൽ പുതുച്ചേരി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം. ആർ.) – വെക്ടർ കൺട്രോൾ റിസർച്ച് സെന്റർ Msc. പബ്ലിക് ഹെൽത്ത് എന്റമോളജി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.വിശദമായ വിജ്ഞാപനം, അപേക്ഷാഫോം, പ്രോസ്പക്ടസ് എന്നിവ https://vcrc.icmr.org.in/ ൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം (വാട്സാപ്പ് ന്യൂ ലിങ്ക് വഴി). പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ജൂലായ് 23-നകം ലഭിക്കത്തക്കവിധം സ്ഥാപനത്തിലേക്ക് രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ് വഴി അയയ്ക്കണം.

🔹കരിയർ അവസരങ്ങൾ 🔹

♦️ വയനാട് ജില്ലയിൽ108 ആംബുലന്സിന്റെ കീഴിലുളള വിവിധ തസ്തികകളിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില് വെച്ച് സ്പോട്ട് ഇന്റർവ്യൂ നടത്തുന്നു.
▪️ നഴ്സ് (ഇ.എം.ടി) തസ്തികയിലേക്കുളള കൂടിക്കാഴ്ച്ച ആഗസ്റ്റ് 3 ന് രാവിലെ 10.30 മുതലും

  • യോഗ്യത- ജി.എൻ. എം അല്ലെങ്കില് ബി.എസ്.സി നഴ്സിംഗ്. പ്രായം 40 വയസ് കവിയരുത്.
    ▪️ എമര്ജന്സി മാനേജ്മെന്റ് എക്സിക്യൂട്ടീവ്, പ്രോഗ്രാം മാനേജര് തസ്തികകളിലേക്ക് 5 ന് രാവിലെ 10.30 മുതലും നടക്കും
  • യോഗ്യത -ഡിപ്ലോമ അല്ലെങ്കില് ഡിഗ്രി ഇന് ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, രണ്ട് വര്ഷ പ്രവൃത്തി പരിചയം. 35 വയസ് കവിയരുത്. പ്രോഗ്രാം മാനേജര്‍ യോഗ്യത- ഒരു അംഗീകൃത ഡിഗ്രി,10 വര്ഷം ഈ തസ്തികയിലുള്ള പ്രവൃത്തിപരിചയം. 45 വയസ്സില് കവിയരുത് ..

♦️ ചിൽഡ്രൻസ് ഹോമിൽ നിയമനം
▪️ വനിതാശിശു വികസന വകുപ്പിന് കീഴില് കണിയാമ്പറ്റ പള്ളിയറയില് പ്രവര്ത്തിക്കുന്ന ഗവ.ചില്ഡ്രന്സ് ഹോമിലേക്ക് ദിവസവേതാടിസ്ഥാനത്തില് മള്ട്ടി ടാസ്‌ക് കെയര് പ്രൊവൈഡറെ നിയമിക്കുന്നു. എട്ടാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയും കുട്ടികളുടെ സംരക്ഷണത്തില്‍ പ്രവര്ത്തി പരിചയവുമുള്ളവര്ക്കും അപേക്ഷിക്കാം. താല്പര്യമുള്ളവര് കണിയാമ്പറ്റ പള്ളിയറയില്‍ പ്രവര്ത്തിക്കുന്ന ഗവ. ചില്ഡ്രന്സ് ഹോമില് വെച്ച് നടക്കുന്ന കൂടികാഴ്ച്ചയില് യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകള് സഹിതം ഹാജരാക്കണം. ഫോണ്‍: 04936286900.

♦️ SSC കോൺസ്റ്റബിൾ ജിഡി റിക്രൂട്ട്മെന്റ് 2021: 25271 തസ്തികകളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മിഷന്‍
▪️ സ്റ്റാഫ് സെലക്ഷൻ നടത്തുന്ന എസ്.എസ്.സി ജി.ഡി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓഗസ്റ്റ് 31 വരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (സി.എ.പി.എഫ്), എൻ.ഐ.എ, എസ്.എസ്.എഫ് എന്നീവിടങ്ങളിൽ കോൺസ്റ്റബിൾ, ആസാം റൈഫിൾസിൽ റൈഫിൾമാൻ എന്നീ തസ്തികകളിലേക്കാണ് നിയമനം. 25,271 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പേ ലെവൽ 3 സ്കെയിൽ ശമ്പളത്തോടു കൂടി നിയമനം ലഭിക്കും. 21,700 രൂപ മുതൽ 69,100 വരെയായിരിക്കും ശമ്പളം. 18 വയസിനും 23 വയസിനും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരൻമാരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. 2021 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. പത്താം ക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

♦️ SSLC യോഗ്യതയുള്ള വനിതകൾക്ക് അവസരം | വനിതാ മിലിറ്ററി പോലീസില്‍ 100 ഒഴിവ് | ജൂലൈ 20 വരെ അപേക്ഷിക്കാം
▪️ സേനയിൽ വനിതാ മിലിറ്ററി പോലീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സോൾജർ ജനറൽ ഡ്യൂട്ടി തസ്തികയക്ക് തുല്യമാണിത്. യോഗ്യത: പത്താം ക്ലാസ്. കുറഞ്ഞ മാർക്ക് ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക http://joinindianarmy.nic.in

♦️ഹെവി എന്ജിനീയറിങ് കോര്പ്പറേഷനില് 206 ട്രെയിനി ഒഴിവുകൾ
▪️ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ ഹെവി എൻജിനീയറിങ് കോർപ്പറേഷനിൽ (എച്ച്.ഇ.സി.) ട്രെയിനിയാവാൻ അവസരം. ജാർഖണ്ഡിലെ റാഞ്ചിയിലുള്ള എച്ച്.ഇ.സി.-ന്റെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് 2021-22, 2022-23 വർഷങ്ങളിലെ ക്രാഫ്റ്റ്സ്മാൻഷിപ്പ് ട്രെയിനിങ് സ്കീമിലേക്കാണ് (സി.ടി.എസ്.) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ ട്രേഡുകളിലായി 206 ഒഴിവുണ്ട്.ഒഴിവുകൾ:ഇലക്ട്രീഷ്യൻ-20, ഫിറ്റർ-40, മെഷിനിസ്റ്റ്-16, വെൽഡർ-40, കംപ്യൂട്ടർ ഓപ്പറേറ്റഡ് പ്രോഗ്രാമിങ് അസിസ്റ്റൻസ് (കോപ്പാ)-48, സീവിങ് ടെക്നോളജി (ടെയ്ലറിങ്)-42.വിശദവിവരങ്ങൾക്കും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനും www.hecltd.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31.

♦️ SBI യിൽ 6100 അപ്രന്റിസ് ഒഴിവുകള്: ജൂലായ് 26 വരെ അപേക്ഷിക്കാം
▪️ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6100 അപ്രന്റിസ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 75 ഒഴിവുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി 290 ഒഴിവുണ്ട്. ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. അപ്രന്റിസ് ട്രെയിനിങ്ങിന്റെ പരീക്ഷയ്ക്ക് ഒരുതവണയേ പങ്കെടുക്കാനാകൂ. മുമ്പ് പരിശീലനം ലഭിച്ചവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാനാകില്ല യോഗ്യത: അംഗീകൃത ബിരുദം. 2020 ഒക്ടോബർ 31 വെച്ചാണ് യോഗ്യത കണക്കാക്കുന്നത്. പ്രായം: 20-28 വയസ്സ്. 2020 ഒക്ടോബർ 31 വെച്ചാണ് പ്രായം കണക്കാക്കുന്നത്. 1992 നവംബർ ഒന്നിനും 2000 ഒക്ടോബർ 31നും ഇടയിൽ ജനിച്ചവരാകണം. രണ്ടുതീയതികളും ഉൾപ്പെടെ. വിവരങ്ങൾക്ക്: www.sbi.co.in കാണുക. അവസാന തീയതി: ജൂലായ് 26.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!