6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇടുക്കി ചിന്നക്കനാലില്‍ കാട്ടാനകള്‍ ഏറ്റുമുട്ടി. ചക്കക്കൊമ്ബൻ, മുറിവാലൻ എന്നീ പേരുകളില്‍ അറിയപ്പെടുന്ന കാട്ടാനകളാണ് ഏറ്റുമുട്ടിയത്.



ആക്രമണത്തില്‍ മുറിവാലന് ഗുരുതരമായി പരിക്കേറ്റു. 21ന് ചിന്നക്കനാലിന് സമിപം സിങ്ക്കണ്ടം ചെമ്ബകതൊഴുകുടിക്ക് സമീപം വച്ചായിരുന്നു ഏറ്റുമുട്ടല്‍. മൃഗഡോക്ടർമാരുടെ സംഘം ആനയ്ക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ട്. രാത്രിയില്‍ ആനകള്‍ ഏറ്റുമുട്ടിയശേഷം മുറിവാലൻ 301 കോളനി ഭാഗത്തേക്കുപോയി. ജനവാസ മേഖലയ്ക്ക് സമീപം എത്താതായ കൊമ്ബനെ വെള്ളിയാഴ്ചയാണ് വീണു കിടക്കുന്ന നിലയില്‍ നാട്ടുകാർ കണ്ടെത്തിയത്. ശനിയാഴ്ച ചിന്നക്കനാല്‍ വിലക്കില്‍ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ മുറിവാലൻ കൊമ്ബനെ വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അനുരാജിന്റെ നേതൃത്വത്തില്‍ പരിശോധിച്ചു. പിൻഭാഗത്ത് 15 ഇടത്ത് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇടതു കാലിന്റെ സ്വധീനം നഷ്ടപ്പെട്ട മുറിവാലൻ കൊമ്ബനെ ഒരാഴ്ചയായി വനംവകുപ്പ് നിരീക്ഷിച്ചു വരുകയായിരുന്നു. ആന്റിബയോട്ടിക്ക് ഉള്‍പ്പെടെയുള്ളവ നല്‍കി. ആന സ്വയം എഴുന്നേറ്റാല്‍ മാത്രമാണ് കൂടുതല്‍ ചികിത്സ നല്‍കാൻ സാധിക്കൂ എന്നും ഡോ. അനുരാജ് വ്യക്തമാക്കി.

ചക്കക്കൊമ്ബനും മുറിവാലൻ കൊമ്ബനും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്. വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം ആനയെ നിരീക്ഷിച്ചിരുന്നു. ആദ്യം ഗുരുതരമായി കണ്ടിരുന്നില്ല. പിന്നീട് മുറിവ് പഴുക്കുകയും വൃണമാവുകയും ചെയ്തു. മേഖലയില്‍ പെയ്ത മഴയാണ് മുറിവ് പഴുക്കാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആനയുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എസിഎഫ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എസിഎഫ് ജോബ് ജെ നരിയം പറമ്ബില്‍, ദേവികുളം റെയിഞ്ചോഫീസർ പി വി വെജി എന്നിവർ സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!