Idukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കൊലപാതകക്കേസ്സിൽ ജീവപര്യന്തം കഠിന തടവും 1. 5 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചു

മറയൂർ റോയ് കൊലപാതക കേസിലെ പ്രതിയായ മറയൂർ, കുമ്മാട്ടംകുഴി സുരേഷ് (39), കേസിൽ കുറ്റക്കാരൻ ആണെന്ന് ബഹുമാനപ്പെട്ട 3rd അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി കണ്ടെത്തി. ശിക്ഷയായി ജീവപര്യന്തം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2014 ജൂലൈ 14 തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. റോയി താമസിച്ചിരുന്ന മുറിയിൽ പ്രതി അതിക്രമിച്ചു കയറി കല്ല് കൊണ്ട് തലയിൽ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു.













































































