പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തങ്കമണി സർവ്വീസ് സഹകരണ ബാങ്കിൽ എൽഡിഎഫിന് മിന്നും വിജയം. പോൾ ചെയ്ത വോട്ടിൻ്റെ 80% നേടി മഹാഭൂരിപക്ഷത്തിൽ എല്ലാവരും വിജയിച്ചു

തങ്കമണി സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിലെ മുഴുവൻ പേർക്കും തിളക്കമാർന്ന വിജയം.14 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒരു സീറ്റ് നേരത്തെ എൽ.ഡി.എഫ് എതിരില്ലാതെ വിജയിച്ചിരുന്നു.14 എൽ.എഡി.എഫ് സ്ഥാനാർത്ഥികളും ശരാശരി 2900 വോട്ടുകൾ വീതം നേടിയപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥിമാർക്ക് ഓരോരുത്തർക്കും ശരാശരി 450 വേട്ടുകൾ വീതം മാത്രമാണ് നേടാനായത്.













































































