Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇടുക്കി കുമളിയിൽ പത്തുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ.



കുമളി ചെക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ പത്തുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടി. സംഭവത്തിൽ വാഹനം അടക്കം മൂന്ന് യുവാക്കൾ പിടിയിൽ. കോതമംഗലം സ്വദേശികളായ അമൽ ജോർജ് (32) സച്ചു ശശിധരൻ( 31) അമീർ( 41) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന മാരുതി റിസ്റ്റ് വാഹനവും പിടികൂടിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ആന്ധ്രയിൽ നിന്നും കോതമംഗലത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന ഹാഷിഷ് ഓയിൽ പിടികൂടിയത്. അന്താരാഷ്ട്ര ലഹരി വിപണിയിൽ 10 ലക്ഷം രൂപ വിലമതിക്കുന്ന 895 ഗ്രാം ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്നും കണ്ടെത്തിയത്.

വാഹന പരിശോധനയ്ക്കിടെ മൂവരും പരസ്പര വിരുദ്ധമായി സംസാരിച്ചതിൽ സംശയം തോന്നിയ എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് ഹാഷിഷ് ഓയിൽ പിടികൂടുന്നത്. പീരുമേട് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദ്, എക്സൈസ് ഉദ്യോഗസ്ഥരായ സേവിയർ പി ഡി, ജയൻ പി ജോൺ, അനീഷ് ടി എ, ജോബി തോമസ്,സുജിത്ത് പി വി, ബിജു പി എ, അർഷാന കെ എസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!