Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ലയൺസ് ക്ലബ് ഓഫ് കട്ടപ്പനയുടെ പ്രസിഡന്റായി സെൻസ് കുര്യൻ ഒരപ്പാങ്കൽ ചുമതല ഏറ്റു



ലയൺസ് ക്ലബ് ഓഫ് കട്ടപ്പനയുടെ 2024 – 2025 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങാണ് കട്ടപ്പന ലയൺസ് ക്ലബ് ഹാളിൽ വച്ച് നടന്നത്. ലയൺ സെൻസ് കുര്യൻ ക്ലബിൻ്റെ 44-ാമത് പ്രസിഡന്റ് ആയും, ലയൺ ജെബിൻ ജോസ് സെക്രട്ടറി ആയും, ലയൺ കെ. ശശിധരൻ ട്രഷറർ ആയും ചുമതലയേറ്റു. ഇൻസ്റ്റാളിങ് ഓഫീസർ ലയൺ കെ ബി ഷൈൻകുമാർ സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഡിസ്ട്രിക്ട‌് സർവീസ് പ്രൊജക്റ്റ്ൻ്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് പ്രൊജക്റ്റ് കോർഡിനേറ്റർ ലയൺ ശ്രീജിത്ത് ഉണ്ണിത്താൻ നിർവഹിച്ചു. ക്ലബ് സർവീസ് പ്രൊജക്റ്റ് ഉദ്ഘാടനം റീജിയണൽ ചെയർമാൻ രാജീവ് ജോർജ് നിർവഹിച്ചു.

ഈ വർഷത്തെ പ്രധാന സേവന പദ്ധതികളായി ഡിസ്ട്രിക്ട് വിഭാവനം ചെയ്തിട്ടുള്ള ഭവന രഹിതർക്കുള്ള പാർപ്പിട പദ്ധതി, ബസ് കാത്തിരിപ്പ് കേന്ദ്രം, ജൈവ പച്ചക്കറി കൃഷി, ഓട്ടോറിക്ഷ ഫസ്റ്റ് എയ്‌ഡ് കിറ്റ് തുടങ്ങിയ നിരവധി സേവന പദ്ധതികളാണ് ഈ വർഷം ക്ലബ് വിഭാവനം ചെയ്യുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!