ജില്ലാ വ്യാപാരോത്സവം 2025 ഡിസംബർ 15 മുതൽ മാർച്ച് 31 വരെ

ഇടുക്കി ജില്ലയിലെ വ്യാപാര മേഖലയ്ക്ക് ഉത്സാഹവും ഉണർവും പ്രദാനം ചെയ്തുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലയിലെ മുഴുവൻ പട്ടണങ്ങളിലും എല്ലാ വിഭാഗം വ്യാപാരികളെയും പങ്കെടുപ്പിച്ചുകൊണ്ട് വമ്പിച്ച വ്യാപാരോത്സവം സംഘടിപ്പിക്കുകയാണ്.
ടൊയോട്ട ക്രിസ്റ്റ കാർ ബംബർ സമ്മാനവും 5 നിയോജകമണ്ഡലങ്ങളിൽ 5 മാരുതി ആൾട്ടോ കാറുകളും അടക്കം ഒരു കോടിയോളം രൂപയുടെ സമ്മാനങ്ങൾ ആണ് ഇടുക്കി ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങുന്നവരെ കാത്തിരിക്കുന്നത്.
2025 ഡിസംബർ 15 മുതൽ 2026 മാർച്ച് 31 വരെയുള്ള മൂന്നര മാസക്കാലം ഓരോ മണ്ഡലങ്ങളിലും ദൈവാര നറുക്കെടുപ്പുകളിലൂടെ ലക്ഷക്കണക്കിന് രൂപയ്ക്കുള്ള സമ്മാനങ്ങളും ഉപഭോക്താക്കൾക്കായി ഒരുങ്ങുകയാണ്.
ഇടുക്കി ജില്ലയിലെ മുഴുവൻ പട്ടണങ്ങളിലും ഉത്സവ പ്രതീതി ജനിപ്പിച്ചുകൊണ്ട് മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തോരണങ്ങൾ കൊണ്ടും ദീപാലങ്കാരങ്ങൾ കൊണ്ടും അലങ്കരിക്കുകയും വ്യാപാലോത്സവത്തിന്റെയും സമ്മാനങ്ങളുടെയും പരസ്യങ്ങൾ കൊണ്ട് മോടി പിടിപ്പിക്കുകയും ചെയ്യും.
ടൗണും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കാനും വിനോദസഞ്ചാരികളെയും ഉപഭോക്താക്കളെയും ആകർഷിക്കാനും
പട്ടണങ്ങൾ അണിഞ്ഞൊരുങ്ങുകയായി.
വിനോദസഞ്ചാരികളുടെ പറുദീസയായ ഇടുക്കി ജില്ലയിലെ മുഴുവൻ പട്ടണങ്ങളും, മുഴുവൻ വ്യാപാര സ്ഥാപനങ്ങളും പങ്കെടുത്തു കൊണ്ട് സമ്മാനങ്ങളുടെ പെരുമഴയുമായി
വ്യാപാരോത്സവം കടന്നുവരുമ്പോൾ ജില്ലയിലെ മുഴുവൻ വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും സഹകരണം വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.













































































