Idukki വാര്‍ത്തകള്‍
കാവുകളുടെ സംരക്ഷണത്തിന് ധനസഹായം: അപേക്ഷ ക്ഷണിച്ചു

വനം-വന്യജീവി വകുപ്പിന് കീഴില്‍ ജൈവ വൈവിദ്ധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സാമൂഹ്യ വനവത്ക്കരണ വിഭാഗം മുഖേന കാവുകളുടെ സംരക്ഷണ പദ്ധതി പ്രകാരം ജില്ലയില്‍ കാവുകളുടെ സംരക്ഷണത്തിന് ധനസഹായം നല്‍കുന്നതിനായി ഉടമസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.forest.kerala.gov.in) ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍,സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, ഇടുക്കി, സഹ്യസാനു ഫോറസ്റ്റ് കോംപ്ലക്‌സ്, വെള്ളാപ്പാറ, പൈനാവ്.പി.ഒ 685603എന്ന വിലാസത്തില്‍ ജൂലൈ 31 ന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍:04862232505.













































































