പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എൽ ഡി എഫ് ഇടുക്കി ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ കട്ടപ്പനയിൽ ആദ്യം മണിക്കൂറുകളിൽ പൂർണ്ണം
ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവർണ്ണർ ഇടുക്കി തൊടുപുഴയിൽ എത്തുന്നതിൽ പ്രതിഷേധിച്ച് എൽ ഡി എഫ് ഇടുക്കി ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ കട്ടപ്പനയിൽ പൂർണം.കടകമ്പോളങ്ങൾ തുറന്നില്ല.നിരത്തുകളിൽ വാഹനങ്ങളും അധികമോടുന്നില്ല.സെൻട്രൽ ജങ്ഷനിൽ സമരാനുകൂലികൾ വാഹനം തടയുന്നുണ്ടെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങളില്ല.സ്വകാര്യ ബസുകളും,ഓട്ടോ ടാക്സികളും സർവീസ് നടത്തുന്നില്ലെങ്കിലും കെ എസ് ആർ റ്റി സി യുടെ ഹ്രസ്വ-ദീർഘ ദൂര ബസുകൾ ഓടുന്നുണ്ട്.സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും,ദേശസാത്കൃത ബാങ്കുകൾ അടക്കം അടഞ്ഞാണ് കിടക്കുന്നത്.









































































































































