കട്ടപ്പന പ്രസ് ക്ലബ്ബ് വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും
![](/wp-content/uploads/2023/12/xbxbxcxgdf.jpg)
![](/wp-content/uploads/2024/01/Banner-min-1.jpg)
കട്ടപ്പന പ്രസ് ക്ലബ്ബിൻ്റെ 2023 വർഷത്തെ വാർഷിക പൊതുയോഗവും 2024 ലേയ്ക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡൻ്റ് ജെയ്ബി ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ഡി വിപിൻദാസ് കണക്ക് അവതരിപ്പിച്ചു. ബെന്നി കളപ്പുരക്കൽ, പി.ഡി സനീഷ്, അഖിൽ ഫിലിപ്പ് എന്നിവർ പങ്കെടുത്തു.തുടർന്ന് റിപ്പോർട്ട് അവതരണവും ചർച്ചയും നടന്നു.പ്രസ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങളെ മികച്ച രീതിയിൽ മുന്നോട്ടു നയിക്കുന്ന ബെന്നി കളപ്പുരയ്ക്കലിനെ ചടങ്ങിൽ മൊമൻ്റോ നൽകി ആദരിച്ചു. തുടർന്ന് പുതിയ ഭാരവാഹികളായി
എം.ഡി വിപിൻദാസ് (പ്രസിഡൻ്റ്, ദേശാഭിമാനി )അഖിൽ ഫിലിപ്പ് (വൈസ് പ്രസിഡൻ്റ്,കേരള വിഷൻ) സിറിൽ ലൂക്കോസ് (ജനറൽ സെക്രട്ടറി, മംഗളം)
റോയി വർഗീസ് (ജോയിൻ്റ് സെക്രട്ടറി, എച്ച്.സി.എൻ) ബെന്നി കളപ്പുരക്കൽ (ട്രഷറർ, ചന്ദ്രിക)എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി രാഹുൽ അമ്പാടി (ഇടുക്കിലൈവ്), വി.എസ് അസറുദ്ദീൻ (മാതൃഭൂമി),പി.ഡി സനീഷ് (മനോരമ), കെ.ജി അജിത (ഇടുക്കിവിഷൻ) എന്നിവരെയും തെരഞ്ഞെടുത്തു.