ജെ. പി. എം. ആട്സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ കാഞ്ചിയാർ എഫ്. എച്ച്. സി-യിൽ ശുചീകരണയജ്ഞം സംഘടിപ്പിച്ചു

ജെ. പി. എം. ആട്സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാഞ്ചിയാർ എഫ്. എച്ച്. സി-യിൽ ശുചീകരണയജ്ഞം സംഘടിപ്പിച്ചു.
ഗാന്ധിജയന്തിയോടനുബന്ധിച്ച് ‘സ്വച്ഛ് – Purity in Every Corner, Health in Every Heart’ എന്ന മുദ്രാവാക്യമുയർത്തി നടത്തിയ പരിപാടിയിൽ ഡോ. ബ്യൂള സൂസൻ ബിന്നി, ഹെൽത്ത് ഇൻസ്‌പെക്ടർ ലത ഡി. എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
സമൂഹത്തിൽ ശുചിത്വ ബോധവൽക്കരണത്തിൻ്റെ പ്രാധാന്യമെന്തെന്നും
പേവിഷബാധയ്ക്കെതിരായ് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്താക്കെയെന്നും അവർ വിശദീകരിച്ചു.
കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയേത്ത് സി. എസ്. ടി. , പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി., വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി. , ബർസാർ ഫാ. ചാൾസ് തോപ്പിൽ സി. എസ്. ടി. എന്നിവർ ആശംസകളറിയിച്ചു.
മഹാത്മാഗാന്ധിയുടെ ആരോഗ്യമുള്ള ഇന്ത്യ എന്ന സ്വപ്നത്തെ സാക്ഷാത്ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട ശുചീകരണപ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകാപരമായ സന്ദേശമായി.
പ്രോഗ്രാം – ഓഫീസർമാരായ ടിജി ടോം, സോണിയ ജെയിംസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.









































































