സബ് എഡിറ്റര്‍ ഒഴിവ്
തൃശ്ശൂര്‍ ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സബ് എഡിറ്റര്‍ തസ്തികയില്‍ ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 56500-118100) നിലവിലുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു വിഭാഗങ്ങളെയും ഓപ്പണ്‍ വിഭാഗത്തെയും പരിഗണിക്കും. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് 55 ശതമാനം മാര്‍ക്കോടെ ഇംഗ്ലീഷ് അല്ലെങ്കില്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദം, മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ, എഡിറ്റിംഗ്/ പ്രൂഫ് റീഡിംഗ്/ ഡി.ടി.പി/ പേജ് ലേഔട്ട് ആന്‍ഡ് പബ്ലിക്കേഷന്‍ ഓഫ് ബുക്ക്സ് എന്നീ മേഖലകളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നീ യോഗ്യതകളുള്ള 18-36 പ്രായപരിധിയിമുള്ള (ഇളവുകള്‍ അനുവദനീയം) തല്പരരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ രണ്ടിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം.