6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഗസ്റ്റ് ഇന്‍സ്ട്രക്ടമാരുടെ ഒഴിവ്



കരുണാപുരം സര്‍ക്കാര്‍ ഐടിഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ എന്റ്‌റിസി/എന്‍എസി യും 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ റ്റി ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബാച്ചിലര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐ റ്റി-യും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍. ഐ. ഇ എല്‍ ഐ റ്റി എ ലെവല്‍/ യു.ജി.സി അംഗീകാരമുള്ള യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള പിജിഡിസിഎയും, 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐ റ്റിയും 1 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍ഐഇഎല്‍ഐറ്റി- ബി ലെവലും 1 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബാച്ചിലര്‍ ഇന്‍ എഞ്ചിനീയറിംഗ്/ ബാച്ചിലര്‍ ഓഫ് ടെക്നോളജി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ റ്റിയും 1 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവരായിരിക്കണം.

എംപ്ലോയബിലിറ്റി സ്‌കില്‍സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എംബിഎ /ബിബിഎ യും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്സില്‍ ഗ്രാജുവേഷനും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഡി.ജി.റ്റിയില്‍ നിന്നുള്ള പരിശീലനവും,ഡിപ്ലോമ/ ഗ്രാജുവേഷനും2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും കൂടാതെ, 12/ ഡിപ്ലോമ തലത്തിലോ, ശേഷമോ ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, ബേസിക് കമ്പ്യൂട്ടര്‍ എന്നിവ നിര്‍ബന്ധമായും പഠിച്ചിരിക്കണം.

ബന്ധപ്പെട്ട ട്രേഡുകളില്‍ സിഐറ്റിഎസ് സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന . നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 19 ന് രാവിലെ 11 മണിക്ക് കരുണാപുരം സര്‍ക്കാര്‍ ഐടിഐയില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495642137










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!