Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സപ്ലൈകോയില്‍ പ്രത്യേക വിലക്കുറവ്: ആഗസ്റ്റ് 24 വരെ

ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ്. ഹാപ്പി അവേഴ്‌സ് എന്ന പേരില്‍ ആഗസ്റ്റ് 24 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്‌സിഡി ഇതര ഭക്ഷ്യവസ്തുക്കള്‍ക്ക് വിലക്കുറവ് നല്‍കുന്നത്. സപ്ലൈകോയില്‍ സാധാരണ ലഭിക്കുന്ന വിലക്കുറവിനേക്കാള്‍ 10 ശതമാനം വരെ വിലക്കുറവ് വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കും. വെളിച്ചെണ്ണയടക്കമുള്ള ശബരി ഉല്‍പ്പന്നങ്ങള്‍, സോപ്പ്, ശര്‍ക്കര, ആട്ട, റവ, മൈദ, ഡിറ്റര്‍ജന്റുകള്‍, ടൂത്ത് പേസ്റ്റ്, സാനിറ്ററി നാപ്കിന്‍, തുടങ്ങിയവയ്ക്ക് അധിക വിലക്കുറവുണ്ട്.













































































