ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്റുമാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സെപ്റ്റംബര്‍ 12 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക് ജൂനിയര്‍ റസിഡന്റുമാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സെപ്റ്റംബര്‍ 12 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം.ബി.ബി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി അല്ലെങ്കില്‍ കെ.എസ്.എം.സി രജിസ്ട്രേഷന് എന്നീ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്, എം.ബി.ബി.എസ് മാര്‍ക്ക് ലിസ്റ്റുകള്‍, എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റ്, ടി.സി.എം.സി രജിസ്ട്രേഷന് അല്ലെങ്കില്‍ കെ.എസ്.എം.സി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്
എന്നിവയുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ സെപ്റ്റംബര്‍ 12 ന് 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-233076