ഇടുക്കികേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മലയോര ഹൈവേ നിർമ്മാണം – ചപ്പാത്ത് മുതല്‍ കട്ടപ്പന വരെയുള്ള റോഡില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
ചപ്പാത്ത് മുതല്‍ കട്ടപ്പന വരെയുള്ള റോഡില്‍ മലയോര ഹൈവേ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ബസ്സുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ താഴെ പറയുന്ന വഴികളിലൂടെ തിരിഞ്ഞു പോകേണ്ടതാണ്.
ഇടുക്കി-തങ്കമണി-തൊടുപുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെള്ളിലാംങ്കണ്ടം-ലബ്ബക്കട റോഡ് വഴി ലബ്ബക്കട എത്തി യാത്ര തുടരണം.
കൂടാതെ വെള്ളിലാംങ്കണ്ടം-കല്‍ത്തൊട്ടി-കാഞ്ചിയാര്‍ വഴി കക്കാട്ടുകടയില്‍ എത്തി കക്കാട്ടുകട-സുവര്‍ണ്ണഗിരി-വെള്ളയാംകുടി-നത്തുകല്ല് റോഡ് വഴി വെള്ളയാംകുടിയില്‍ എത്തിയും യാത്ര തുടരാം.
കോട്ടയം ഭാഗത്ത് നിന്നും കട്ടപ്പന, നെടുംങ്കണ്ടം, കുമളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെള്ളിലാംങ്കണ്ടം ജംഗ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞു വെള്ളിലാംങ്കണ്ടം-കല്‍ത്തൊട്ടി-നരിയംപാറ-മൂലേക്കട-വള്ളക്കടവ് റോഡ് വഴി വള്ളക്കടവില്‍ എത്തി യാത്ര തുടരണം.