പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ ലോറിയിൽ കൊണ്ടുപോയ
ലോറിയിൽ കൊണ്ടുപോയ
ഏലക്ക തട്ടിക്കൊണ്ടു പോയി


പതിവ് കേന്ദ്രത്തിൽ നിന്നും കുമളി ലേല സെൻററിലേക്ക് ലോറിയിൽ കൊണ്ടുപോയ ഏലക്ക കയറു കണ്ടിച്ചുകൊണ്ട് തള്ളിയിട്ട് തട്ടിക്കൊണ്ടുപോയി.
നെടുങ്കണ്ടം ചേമ്പളത്തിന് സമീപം ആണ് സംഭവം.
ലോറിയുടെ മുകളിൽ കയറിയിരുന്ന കള്ളന്മാരിൽ ഒരാൾ താമസം ഇല്ലാത്ത മേഖലയിൽ എത്തിയപ്പോൾ കയർ കണ്ടിച്ച് 4ചാക്കോ ളം ഏലക്ക റോഡിലേക്ക് തള്ളുകയായിരുന്നു. ലോറിയെ അനുഗമിച്ച വെള്ള മാരുതി വാനിൽ ഏലക്കായ കയറ്റി കൊണ്ടുപോയതായി പ്രദേശവാസികൾ പറയുന്നു.
ഹർത്താൽ ദിനമായതിനാൽ റോഡുകളിൽ വണ്ടികൾ കുറവുള്ളത് കൃത്യമായി മനസ്സിലാക്കിയാണ് മോഷ്ടാക്കൾ ഏലക്ക മോഷണത്തിന് തുനിഞ്ഞത്.
നെടുങ്കണ്ടം പോലീസ് അന്വേഷണം ശക്തമാക്കി.
കുമളി സ്പൈസ് മോർ ലേല ഏജൻയുടെ ലോറിയിൽ നിന്നാണ് ഏലക്കായ തട്ടിയെടുത്തത്