6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

‘നേഴ്‌സുമാർ, കർഷകർ ഉൾപ്പെടെ 1,800 പ്രത്യേക അതിഥികൾ’, സെൽഫി പോയിന്റുകൾ: സ്വാതന്ത്ര്യ ദിനത്തിനായുള്ള കേന്ദ്രത്തിന്റെ ബിഗ് പ്ലാൻ



പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന 77-ാമത് സ്വാതന്ത്ര്യദിനത്തിന് വേദിയൊരുങ്ങി ഡൽഹി ചെങ്കോട്ട. നേഴ്‌സുമാരും കർഷകരും ഉൾപ്പെടെ 1800 വിശിഷ്ടാതിഥികളാണ് ഇത്തവണയുണ്ടാകുക. ക്ഷണിക്കപ്പെട്ടവർക്കായി ഇതുവരെ 17,000 ഇ-ക്ഷണ കാർഡുകൾ വിതരണം ചെയ്തു. അൻപത് നേഴ്‌സുമാരും അവരുടെ കുടുംബങ്ങളും പ്രത്യേക ക്ഷണപ്രകാരം ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. കൂടാതെ, 50 ഖാദി തൊഴിലാളികൾ, അതിർത്തി റോഡുകളുടെ നിർമ്മാണം, അമൃത് സരോവർ, ഹർഘർ ജൽ യോജന എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, കൂടാതെ 50 വീതം പ്രൈമറി സ്കൂൾ അധ്യാപകർ, നഴ്സുമാർ, മത്സ്യത്തൊഴിലാളികൾ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ഓരോ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശത്തുനിന്നും എഴുപത്തിയഞ്ച് (75) ദമ്പതിമാരെയും ക്ഷണിച്ചിട്ടുണ്ട്.

ഭരണത്തിൽ പൊതുജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാരിന്റെ “ജൻ ഭാഗിദാരി” പ്രേരണയുടെ ഭാഗമായാണ് ‘വിശിഷ്‌ട അതിഥികളെ’ ക്ഷണിച്ചിരിക്കുന്നത്. 660ലധികം ഗ്രാമങ്ങളിലെ 400ലധികം സർപഞ്ചുമാർക്കും ക്ഷണമുണ്ട്. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പദ്ധതിയിൽ നിന്ന് 250 പേരെയും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലും പ്രധാനമന്ത്രി കൗശൽ വികാസ് യോജനയിലും 50 പേർ വീതവും

പുതിയ പാർലമെന്റ് മന്ദിരം ഉൾപ്പെടെ സെൻട്രൽ വിസ്ത പദ്ധതിയുടെ 50 ശ്രമ യോഗികൾ (നിർമ്മാണ തൊഴിലാളികൾ) എന്നിവർ പ്രത്യേക ക്ഷണം കിട്ടിയവരിൽ ഉൾപ്പെടുന്നു.ചെങ്കോട്ടയിൽ പുഷ്‌പാലങ്കാരങ്ങൾ പൂർത്തിയായി. പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച G-20 ലോഗോ ഈ വർഷത്തെ പ്രധാന സവിശേഷതയാണ്. പ്രധാനമന്ത്രി മോദി ദേശീയ പതാക ഉയർത്തും. തുടർന്ന് 21 തോക്ക് സല്യൂട്ട്, ചെങ്കോട്ടയിൽ പതിവ് പ്രസംഗം എന്നിവ നടക്കും. ശേഷം രാജ്യത്തുടനീളമുള്ള എൻസിസി കേഡറ്റുകൾ ആലപിക്കുന്ന ദേശീയ ഗാനത്തോടെ ചടങ്ങിന് സമാപനമാകും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!