Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പനയിൽ കളക്ടറുടെ മിന്നൽ പരിശോധന





കട്ടപ്പനയിലെ വ്യാപാര സ്ഥാപനങ്ങളിൽ കളക്ടറുടെ മിന്നൽ പരിശോധന.അമിത വില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് കളക്ടർ ഷീബ ജോർജ് നേരിട്ടത്തി പരിശോധന നടത്തിയത്.നഗരത്തിലെ മൊത്ത വ്യാപാര സ്ഥാപനങ്ങളിലും,മാർക്കറ്റിലെ പച്ചക്കറി- പല ചരക്ക് കടകളിലുമായിരുന്നു കളക്ടർ ഷീബ ജോർജിന്റെ മിന്നൽ പരിശോധന.രാവിലെ പത്ത് മണിയോടെ മാർക്കറ്റിലെത്തിയ കളക്ടർക്കൊപ്പം ലീഗൽ മെട്രോളജി,പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.വിലവിവര പട്ടികയും,ലൈസൻസും പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് കളക്ടർ താക്കീത് നൽകി.തുടർന്ന് അശോക ജങ്ഷൻ,ചെന്നാട്ട്മറ്റം ജങ്ഷൻ,ഇടുക്കി കവല തുടങ്ങിയ സ്ഥലങ്ങളിലെ മൊത്തവ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി.കട്ടപ്പന മാർക്കറ്റിൽ വിറ്റഴിക്കുന്ന എല്ലാ ഉത്പ്പന്നങ്ങൾക്കും അമിത വില ഈടാക്കുന്നുവെന്ന പരാതി ജില്ലാ ഭരണകൂടത്തിന് മുൻപ് ലഭിച്ചിരുന്നു. എന്നാൽ വില നിലവാരത്തിൽ അന്തരമുള്ളതായി കണ്ടെത്തിയില്ല.അതെ സമയം കടകളിലെ പരിശോധന ഓണം വരെ തുടരുമെന്ന് കളക്ടർ പറഞ്ഞു.വരും ദിവസങ്ങളിൽ ജില്ലയിലെ മറ്റ് പ്രധാന ടൗണുകളിലും പരിശോധന നടത്തുമെന്ന് കളക്ടർ വ്യക്തമാക്കി.ഓണം വിപണിയിൽ വിലകയറ്റം തടയുന്നതിന്റെ ഭാഗമായി ഏറ്റവും അടുത്ത ദിവസം വ്യാപാര സംഘടന പ്രതിനിധികളുടെ യോഗം ചേരുമെന്നും ഷീബ ജോർജ് കൂട്ടിചേർത്തു.വ്യാഴാഴ്ച സബ്കളക്ടർ അരുൺ എസ് നായർ വണ്ടിപ്പെരിയാറിലെ മത്സ്യ- മാംസ സ്റ്റാളുകളിൽ പരിശോധന നടത്തി 12 കിലോ പഴകിയ മത്സ്യം പിടികൂടിയിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!