പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വർധന
തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കിയില്‍ ജലനിരപ്പില്‍ വര്‍ധനവ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം 2307.84 അടിയാണ് നിലവിലെ ജലനിരപ്പ്. നിലവിലെ സംഭരണശേഷിയുടെ 15.22 ശതമാനം വരുമിത്.
തിങ്കളാഴ്ച 2306.60 അടിയായിരുന്നു ജലനിരപ്പ്. 2403 അടിയാണ് ഇടുക്കിയുടെ പരമാവധി സംഭരണശേഷി.
കാലവര്‍ഷം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും കെ.എസ്.ഇ.ബിയുടെ കീഴിലുള്ള അണക്കെട്ടുകളില്‍ 16 ശതമാനം മാത്രമാണ് ജലം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 36 ശതമാനമായിരുന്നു.
നേരത്തെ, ഈ മാസം ആദ്യം ജലനിരപ്പ് 20 ശതമാനത്തില്‍ താഴെ എത്തിയിരുന്നു. പിന്നീട് മഴ ഇടവിട്ട് എത്തിയെങ്കിലും ജലനിരപ്പില്‍ കാര്യമായി ഉയര്‍ന്നില്ല. 2019 ജൂണിലാണ് മുമ്ബ് ജലനിരപ്പ് താഴ്ന്നത്. പ്രളയത്തിന് ശേഷം ജലനിരപ്പ് കുറച്ചു നിര്‍ത്തിയതാണ് ഇതിന് കാരണം.