അടിമാലി കുമളി ദേശീയ പാതയിൽ ആനവിലാസം മേഖലയിൽ അപകടസാധ്യതയുയർത്തി നിൽക്കുന്ന വന്മരങ്ങൾ വെട്ടിമാറ്റാൻ ഈ വർഷവും നടപടിയായില്ല.ഇന്ന് രാവിലെ വൻ മരം കടപ്പുഴകി വീണ് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു
അടിമാലി കുമളി ദേശീയ പാതയിൽ ആനവിലാസം മേഖലയിൽ അപകടസാധ്യതയുയർത്തി നിൽക്കുന്ന വന്മരങ്ങൾ വെട്ടിമാറ്റാൻ ഈ വർഷവും നടപടിയായില്ല.ഇന്ന് രാവിലെ വൻ മരം കടപ്പുഴകി വീണ് ഏറെ
നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു. രാവിലെയാണ് 8 മണിയോടെയാണ് ആനവിലാസത്തിന് സമീപം വഴിയരികിൽ നിന്നിരുന്ന വലിയ മരം റോഡിന് കുറുകെ കടപുഴകിയത്.മറ്റൊരു മരത്തിൽ തട്ടി നിന്നതിനാൽ റോഡിലേക്ക് വീണില്ല.ചെറു വാഹനങ്ങൾകടന്ന് പോകുകയും ചെയ്തിരുന്നു.പിന്നീട് ഇത് വഴി വന്ന കെ എസ് ആർ റ്റി സിയും ഒടിഞ്ഞു വീണ മരത്തിന് അടിയിലൂടെ കഷ്ടിച്ച് കടന്ന് പോയി.എന്നാൽ പിന്നാലെ വന്ന സ്വകാര്യ ബസ് കടന്ന് പോകാൻ ശ്രമിക്കുന്നതിനിടെ തട്ടി നിന്ന മരം ബസിന് മുകളിലേക്ക് വീണു.ഇതോടെ ഗതാഗതവും തടസ്സപ്പെട്ടു.മരം മുകളിലേക്ക് വീണങ്കിലും വാഹനത്തിന് കേടുപാടുകളൊന്നും സംഭവിച്ചില്ല.പിന്നീട് കട്ടപ്പനയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.വള്ളക്കടവ് മുതൽ ആനവിലാസം വരെയുള്ള ഭാഗങ്ങളിൽ വൻമരങ്ങളാണ് വഴിയരികിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്നത്.
കാലവർഷത്തിന് മുൻപിൽ ഇത്തരത്തിൽ ജീവന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന കളക്ടറുടെ നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത.മഴ ശക്തമായാൽ ഇനിയും മരങ്ങൾ ഒടിഞ്ഞു വീഴുവാൻ സാധ്യത ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.ദേശീയ പാതയായതിനാൽ വിനോദ് സഞ്ചരികളുടേതുൾപ്പടെ നൂറു കണക്കിന് വാഹനങ്ങൾ ഇത് വഴി കടന്ന് പോകുന്നുണ്ട്…..