6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കൊച്ചിയിൽ അവശേഷിച്ചിരുന്ന അവസാനത്തെ ജൂതവനിത വിടവാങ്ങി



കൊച്ചിയിൽ അവശേഷിച്ചിരുന്ന അവസാനത്തെ ജൂതവനിത ക്വീനി ഹലേഗ്വ (89) വിടവാങ്ങി. ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കൊച്ചിയിലെ ജൂതത്തെരുവിൽ അവശേഷിക്കുന്ന രണ്ട് ജൂതവംശജരിൽ ഒരാളായിരുന്നു ക്വീനി. കൊച്ചിയിലെ പ്രമുഖ വ്യവസായിയായിരുന്ന എസ് കോഡറിന്റെ മകളാണ്. മട്ടാഞ്ചേരി പരദേശി സിനഗോഗിന്റെ മാനേജിങ് ട്രസ്റ്റിയും എസ് കോഡർ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് പാര്‍ട്ണറുമായിരുന്നു.

കൊച്ചി പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് വലിയ സംഭാവന നൽകിയ കുടുംബത്തിലെ അംഗമാണിവർ. കൊച്ചിയിൽ വൈദ്യുതി വിതരണം, ബോട്ട് സർവീസ് എന്നിവയൊക്കെ ആദ്യമായി ഏർപ്പെടുത്തിയത് ക്വീനി ഹലേഗ്വയുടെ കുടുംബമാണ്. പരേതനായ സാമുവൽ ഹലേഗ്വ ആണ് ഭർത്താവ്. മക്കൾ: ഫിയോണ, ഡേവിഡ് മരുമക്കൾ: അലം, സിസി. ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം മട്ടാഞ്ചേരിയിലെ ജൂത സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചു.

ഇനി മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ അവശേഷിക്കുന്നത് ഒരേയൊരു യഹൂദൻ മാത്രമാണ്. ഇപ്പോൾ മരിച്ച ക്വീനി ഹലേഗ്വയുടെ ബന്ധു കൂടിയായ കീറ്റ് ഹലേഗ്വയാണത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!