Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ധോണിയെ പ്രകീർത്തിച്ച് ആരാധകൻ്റെ ട്വീറ്റ്; ക്യാപ്റ്റൻ മാത്രമല്ല കളിക്കുന്നതെന്ന് ഹർഭജൻ സിംഗ്



ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പരാജയപ്പെട്ടതിനു പിന്നാലെ എംഎസ് ധോണിയെ പ്രകീർത്തിച്ചുള്ള ആരാധകൻ്റെ ട്വീറ്റിന് മറുപടിയുമായി ഇന്ത്യയുടെ മുൻ താരം ഹർഭജൻ സിംഗ്. 2007 ടി-20 ലോകകപ്പ് വിജയത്തിൽ ധോണിയെ പ്രകീർത്തിച്ചുള്ള ട്വീറ്റിനാണ് ഹർഭജൻ മറുപടി പറഞ്ഞത്. ‘പരിശീലകനില്ല, ഉപദേശകനില്ല, യുവാക്കളുടെ ടീം, മുതിർന്ന താരങ്ങളിൽ കൂടുതൽ പേരും കളിച്ചില്ല. മുൻപ് ഒരു മത്സരവും നയിച്ചിട്ടില്ല. പ്രൈം ഓസ്ട്രേലിയയെ സെമിഫൈനലിൽ പരാജയപ്പെടുത്തി, ക്യാപ്റ്റനായി 48 ദിവസങ്ങൾക്കു ശേഷം ഈ മനുഷ്യൻ ടി-20 ലോകകപ്പ് വിജയിച്ചു.’- ഇങ്ങനെയായിരുന്നു ആരാധകൻ്റെ ട്വീറ്റ്. അതിന് ഹർഭജൻ്റെ മറുപടി ഇങ്ങനെ: ‘അതെ, ഈ മത്സരങ്ങൾ ഇന്ത്യയിൽ നിന്നുള്ള ആ യുവതാരം ഒറ്റക്കാണ് കളിച്ചത്, മറ്റ് 10 പേർ കളിച്ചില്ല. അദ്ദേഹം ഒറ്റയ്ക്ക് ലോകകപ്പ് നേടി. ഓസ്ട്രേലിയയോ മറ്റ് ഏതെങ്കിലും രാജ്യമോ ലോകകപ്പ് നേടുമ്പോൾ ആ രാജ്യം നേടിയെന്നാണ് തലക്കെട്ടുകൾ. പക്ഷേ, ഇന്ത്യ വിജയിക്കുമ്പോൾ ക്യാപ്റ്റൻ വിജയിച്ചു എന്നാണ് പറയുന്നത്. ഇതൊരു ടീം സ്പോർട്ട് ആണ്. ജയിക്കുന്നതും പരാജയപ്പെടുന്നതും ഒരുമിച്ചാണ്.’- ഹർഭജൻ കുറിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!