Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ലോക കേരളസഭ സമ്മേളനം നാളെ; ന്യൂയോർക്കിലെ പുകഭീതിയിലും പ്രതീക്ഷയോടെ സംഘാടകർ



ലോകകേരളസഭാസമ്മേളനം നടക്കാനിരിക്കെ അപ്രതീക്ഷിതമായി പുകയിൽ മൂടി ന്യൂയോർക്ക് നഗരം. കാനഡയിലെ കാട്ടുതീ മൂലം ന്യൂയോർക്ക് നഗരത്തിൽ പുക നിറഞ്ഞെങ്കിലും ടൈംസ് സ്ക്വയറിൽ മുഖ്യമന്ത്രി പിണറായി പങ്കെടുക്കുന്ന പൊതുസമ്മേളനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ലോക കേരളസഭ സംഘാടകർ. എൻ 95 മാസ്കുകൾ ധരിക്കാതെ പുറത്തിറങ്ങരുതെന്ന് ഗവർണർ നിർദേശിച്ചിട്ടുണ്ട്. തീയണയ്ക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ശ്രമം തുടരുകയാണ്. മുഖ്യമന്ത്രിയുടെ ആദ്യ മൂന്നു ദിവസത്തെ പരിപാടികളും ന്യൂയോർക്കിൽ ആണ്. പ്രധാന പരിപാടികൾ നടക്കുന്ന ശനിയാഴ്ചയ്ക്കു മുൻപ് പുക അടങ്ങുമെന്ന പ്രതീക്ഷയിലാണ് സംഘടകർ അടക്കമുള്ളവർ.

നാളെയാണു ലോക കേരളസഭയുടെ മേഖലാ സമ്മേളനം. ഉദ്ഘാടന പ്രസംഗത്തിനുശേഷം ചർച്ചകൾ നടക്കും. അവസാനം മുഖ്യമന്ത്രി മറുപടി നൽകും. പ്രത്യേക യൂ ട്യൂബ് ചാനൽ വഴി മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യാൻ സംഘാടകർ ആലോചിക്കുന്നുണ്ട്. ക്ഷണിക്കപ്പെട്ട 1000 മലയാളികളാണു ഞായറാഴ്ചത്തെ പൊതുസമ്മേളനത്തിനെത്തുക.
സമ്മേളനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല,സ്പീക്കർ എഎൻ ഷംസീർ, ധനമന്ത്രി കെഎൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുള്ളത്. ന്യൂയോർക്കിൽ ഇന്നു മുഖ്യമന്ത്രിക്കും സംഘത്തിനും വിശ്രമദിനമാണ്. വൈകിട്ട് സൗഹൃദസമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!