കൈക്കൂലി വാങ്ങുന്നതിന് തനിയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പാലക്കാട് പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാര്‍
ലോഡ്ജ് മുറിയില്‍ നിന്ന് കണ്ടത്തിയ മുഴുവന്‍ പണവും താന്‍ കൈക്കൂലിയായി വാങ്ങിയതാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഇയാള്‍ പറയുന്നത് പൂര്‍ണമായും വിശ്വസിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
അതിനാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണമുണ്ടാകാനാണ് സാധ്യത.
കഴിഞ്ഞ ദിവസമാണ് ഒരു കോടിയോളം രൂപ കൈക്കൂലിയായി വാങ്ങി ലോഡ്ജില്‍ സൂക്ഷിച്ച സുരേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ അദാലത്തിനിടെ 2500രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടിയ്ക്കപ്പെടുകയായിരുന്നു. പിന്നാലെ നടത്തിയ റെയ്ഡിലാണ് കൈക്കൂലി വാങ്ങിയ പണവും മറ്റ് പല വസ്തുക്കളും കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം വിജിലന്‍സ് കോടതി സുരേഷ് കുമാറിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടിരുന്നു. 3 വര്‍ഷം മുമ്ബാണ് തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാര്‍ പാലക്കയം വില്ലേജ് ഓഫീസില്‍ എത്തുന്നത്. കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്ന സുരേഷ് കുമാര്‍ പണം കൊടുത്തില്ലെങ്കില്‍ ആവശ്യക്കാരെ മാസങ്ങളോളം നടത്തിക്കുമെന്നും ആരോപണമുണ്ടായിരുന്നു.
സര്‍വ്വെ പൂര്‍ത്തിയാക്കാത്ത പ്രദേശമായതിനാല്‍ പ്രദേശവാസികള്‍ക്ക് വില്ലേജ് ഓഫീസിനെ ആശ്രയിക്കാതെ വഴിയില്ല. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പലരില്‍ നിന്നും 500 മുതല്‍ 10,000 രൂപ വരെയാണ് ഇയാള്‍ കൈപറ്റിയത്. ഇതിനെതിരെ നേരത്തെ വില്ലേജ് ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധ സമരം നടത്തിയിരുന്നു.
കൈക്കൂലിയായി പൈസ മാത്രമല്ല എന്തു കിട്ടിയാലും സുരേഷ് കുമാര്‍ കൈപ്പറ്റിയിരുന്നുവെന്നാണ് വിജിലന്‍സിന്റെ നിഗമനം. അനധികൃത സ്വത്ത് എങ്ങനെ സമ്ബാദിച്ചെന്ന് വിജിലന്‍സ് അന്വേഷിക്കും. മുമ്ബ് ജോലിയെടുത്തിരുന്ന വിലേജ് ഓഫീസുകളിലും ഇയാള്‍ വ്യാപകമായി ക്രമക്കേട് നടത്തിയിട്ടുണ്ടെങ്കിലും വിജിലന്‍സിന് ഇയാളെക്കുറിച്ച് പരാതി കിട്ടുന്നത് ഇതാദ്യമാണ്.