പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് . ഉച്ചക്ക് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. 4,19,363 വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു വിജയശതമാനം.
നാളെ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ച ഫലമാണ് ഒരു ദിവസം നേരത്തെ വരുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ്. മാർച്ച് 9 ന് തുടങ്ങിയ പരീക്ഷ 29നായിരുന്നു അവസാനിച്ചത്
















































































































