6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഡോക്ടറുടെ കൊലപാതകം; പ്രതിയെ പരിശോധിക്കുമ്പോൾ പൊലീസ് മാറിനിൽക്കണമെന്ന ഉത്തരവ് തിരിച്ചടിയായോ?





കസ്റ്റഡി പീഡനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന ഒരു സർക്കാർ ഉത്തരവാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രതിയെ ഡോക്ടർ പരിശോധിക്കുമ്പോൾ പൊലീസുകാർ മാറിനിൽക്കണമെന്ന സർക്കാർ ഉത്തരവ് ഈ സംഭവത്തിൽ തിരിച്ചടിയായോ എന്ന ചോദ്യമാണ് ഉയരുന്നത്. അറസ്റ്റിലായ വ്യക്തികളെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ ഒപ്പം വരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഡോക്ടറും പ്രതിയും തമ്മിലുള്ള സംസാരം കേൾക്കാതെ ദൂരെ മാറിനിൽക്കണമെന്നാണ് ഉത്തരവ്.
ഡോക്ടർ-പ്രതി ആശയവിനിമയത്തിന് സ്വകാര്യത ഉറപ്പുവരുത്താനാണ് നടപടി. എന്നാൽ പ്രതിക്ക് രക്ഷപ്പെടാൻ കഴിയാത്തത്ര അകലം പാലിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. കസ്റ്റഡി പീഡനങ്ങൾ കണ്ടെത്തുന്നതിന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമ്മീഷൻ മുന്നോട്ടുവച്ച നിർദേശങ്ങൾ പരിശോധിച്ചാണ് സർക്കാർ ഇത്തരമൊരു ഉത്തരവിറക്കിയത്.

താനൂർ സ്വദേശിയും താനാളൂര്‍ കുടുംബാരോഗ്യകേന്ദം മെഡിക്കൽ ഓഫീസറുമായിരുന്ന ഡോ. കെ പ്രതിഭയാണ് ഇക്കാര്യം നടപ്പാക്കാൻ സർക്കാരിനെയും കോടതിയെയും സമീപിച്ചത്. 2018ൽ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിൽ സേവനം ചെയ്യവെ പ്രതികളുടെ വൈദ്യ പരിശോധന ചട്ടപ്രകാരം നടത്തിയതിന് പൊലീസ് തന്നോട് പ്രതികാരം കാട്ടിയെന്ന് പ്രതിഭ വെളിപ്പെടുത്തിയിരുന്നു. പരിശോധനയിൽ കണ്ടെത്തിയ പരിക്കുകളും രോഗവിവരങ്ങളും വിശദമാക്കി കോടതിക്ക് നൽകിയതായിരുന്നു പൊലീസിനെ ചൊടിപ്പിച്ചത്. തുടർന്നാണ് പ്രതിഭ സർക്കാരിനെയും കോടതിയെയും സമീപിക്കുകയായിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!