പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന ഗുരുമന്ദിരം മലനാട് യൂണിയൻ ഗുരുദേവ കീർത്തി സ്തംഭത്തിന്റെ പ്രതിഷ്ട്ടാ വാർഷികം 8, 9 തീയതികളിൽ ആഘോഷിക്കുന്നു

കട്ടപ്പന ഗുരുമന്ദിരം മലനാട് യൂണിയൻ ഗുരുദേവ കീർത്തി സ്തംഭത്തിന്റെ പ്രതിഷ്ട്ടാ വാർഷികം 8, 9 തീയതികളിൽ ആഘോഷിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, സെക്രട്ടറി വിനോദ് ഉത്തമൻ എന്നിവർ അറിയിച്ചു.
വിശുദ്ധ കുരിശും, ദിവ്യമായ ചന്ദ്രക്കലയും, പ്രണവമന്ത്രമായ ഓംകാരവും ഒരു ശിലയിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. 1985ഇൽ അന്നത്തെ രാഷ്ട്രപതിയായിരുന്ന ആർ. വെങ്കിട്ടരാമനാണ് ഈ ക്ഷേത്രം നാടിന് സമർപ്പിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന പരിപാടി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉത്ഘാടനം ചെയ്യും. സെക്രട്ടറി വിനോദ് ഉത്തമൻ അധ്യക്ഷത വഹിക്കും. ചടങ്ങുകൾക്ക് കാമാക്ഷി ശ്രീ അന്നപൂർണ്ണേശ്വരി ഗുരുകുലം ആചാര്യൻ ബ്രെഹ്‌മ ശ്രീ സുരേഷ് ശ്രീധരൻ തന്ത്രികൾ മുഖ്യ കാർമികത്വം വഹിക്കും.









































































