പ്രധാന വാര്‍ത്തകള്‍
തോൾശീലൈ സമരത്തിന്റെ 200-ാം വാർഷികാഘോഷത്തിന്റെ ഭാഗമാകാൻ പിണറായിയും സ്റ്റാലിനും
കന്യാകുമാരി: സാമൂഹ്യനീതിക്ക് വേണ്ടിയുള്ള നവോത്ഥാന മുന്നേറ്റങ്ങൾക്ക് തുടക്കമിട്ട തോൾശീലൈ സമരത്തിന്റെ (മാറുമറയ്ക്കൽ സമരം) 200-ാം വാർഷികാഘോഷം മാർച്ച് ആറിന് നാഗർകോവിലിലെ നാഗരാജ തിടലിൽ നടക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചടങ്ങിൽ പങ്കെടുക്കും.
സി.പി.എം കന്യാകുമാരി ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകീട്ട് അഞ്ചിനാണ് പൊതുസമ്മേളനം. തമിഴ്നാട്ടിൽ നിന്നുള്ള പ്രമുഖ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.