ടെന്‍ഡര്‍
തൊടുപുഴ, ഇടുക്കി, പീരുമേട് താലൂക്കുകളിലെ വില്ലേജ് ആഫീസുകളില്‍ 9 വാഹനങ്ങള്‍ (കാര്‍, ജീപ്പ്, ബൊലേറോ) 6 മാസത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താല്പര്യമുള്ളവരില് നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. പ്രതിമാസവാടക, വാഹനവാടക, ഇന്ധന ചെലവ്, ഡ്രൈവറുടെ വേതനം എന്നിവ ഉള്‍പ്പെടെ ആകെ ലഭിക്കേണ്ട തുക ഉള്‍പ്പെടുത്തിയ ടെന്‍ഡര്‍, വാഹനത്തിന്റെ ആര്.സി.ബുക്ക്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവറുടെ ലൈസന്‍സ്, എന്നിവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ടെന്‍ഡര്‍ അപേക്ഷ മാര്‍ച്ച് ഒന്നിന് വൈകുന്നേരം 5 മണിക്ക് മുന്‍പായി കുയിലിമലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി റവന്യു ഡിവിഷണല്‍ ആഫീസില്‍ ലഭിക്കണം. ടെന്‍ഡര്‍ രേഖപ്പെടുത്തിയ സീല്‍ ചെയ്ത കവറിനുമുകളില്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വാഹന വാടക ടെന്‍ഡര്‍ എന്ന് രേഖപ്പെടുത്തിയിരിക്കണം. ടെന്‍ഡറുകള്‍ മാര്‍ച്ച് 2 ന് ഉച്ചക്ക് 3 മണിക്ക് തുറക്കും. ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയിരിക്കുന്ന ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 04862 232231