പ്രധാന വാര്‍ത്തകള്‍
സുരേഷ് ഗോപി ആഹ്വാനം ചെയ്തത് അവിശ്വാസികൾക്കെതിരെയുള്ള കലാപം; നടനെതിരെ പരാതി

ആലുവ: അവിശ്വാസികളെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ നടൻ സുരേഷ് ഗോപിക്കെതിരെ പോലീസിൽ പരാതി. ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തുകയാണെന്നും, അവിശ്വാസികൾക്കെതിരെയുള്ള കലാപത്തിനാണ് സുരേഷ് ഗോപി ആഹ്വാനം ചെയ്തെന്നും പരാതിയിൽ പറയുന്നു. ആലപ്പുഴ സ്വദേശി സുഭാഷ് എം തീക്കാടനാണ് സുരേഷ് ഗോപിക്കെതിരെ ആലുവ പൊലീസിൽ പരാതി നൽകിയത്.
ആലുവ ശിവരാത്രിയുമായി ബന്ധപ്പെട്ട ചടങ്ങിലായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. സുരേഷ് ഗോപിയുടെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും വലിയ തരത്തിലുള്ള വിമർശനം ഉയർന്നിരുന്നു. എന്നാൽ തന്‍റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ് ഉണ്ടായതെന്ന് പിന്നീട് സുരേഷ് ഗോപി പ്രതികരിച്ചു.
















































































































