കേരളത്തില്‍ വര്‍ധിപ്പിച്ച നികുതി ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്
കണ്ണൂര്‍ :കേരളത്തില്‍ വര്‍ധിപ്പിച്ച നികുതി ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.കേരളത്തില്‍ ഇന്ധന വില രണ്ടു രൂപ കൂടുമ്ബോള്‍ വികാരം തോന്നുന്നത് രാഷ്ട്രീയമാണ്. കേന്ദ്രം നികുതി കൂട്ടുമ്ബോള്‍ പ്രതിഷേധിക്കാത്തവരാണ് ഇവര്‍ . എന്നാല്‍ കേന്ദ്രം കൂട്ടിയാല്‍ സിപിഎം സമരം നടത്തുമെന്നും എം വി ഗോവിന്ദന് പറഞ്ഞു.
മുഖ്യമന്ത്രിക്കുനേരെ കോണ്‍ഗ്രസ് ആത്മഹത്യ സ്ക്വാഡിനെ ഇറക്കിയിരിക്കുകയാണ്. കരിങ്കൊടിയുമായി ഇവര്‍ വാഹന വ്യൂഹത്തിലേക്ക് ചാടുന്നുവെന്നും എംവി ഗോവിന്ദന് ആരോപിച്ചു. പാര്‍ട്ടിയെ വെല്ലുവിളിച്ച ആകാശ് തില്ലങ്കേരിക്ക് എം വി ഗോവിന്ദന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇനി പാര്‍ട്ടി ലേബലില്‍ ഇറങ്ങിയാല്‍ അപ്പോള്‍ കാണാം. ക്രിമിനലായ ആകാശ് തില്ലങ്കേരി ശുദ്ധ അസംബന്ധം പറയുകയാണ്. പി ജയരാജന് ക്വട്ടേഷന്‍ സംഘവുമായി ബന്ധമില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.
ലൈഫ് മിഷന് കോഴ ഇടപാടുമായി ബന്ധപ്പെട്ടും സ്വപ്നയുടെ ജോലി സംബന്ധിച്ചും പുറത്തുവന്ന വാട്സ് ആപ് തെളിവ് വ്യാജമാണ്. മുഖ്യമന്ത്രി സ്വപ്നയ്ക്ക് ജോലി നല്കാന് ശിവശങ്കരനോട് പറഞ്ഞിട്ടില്ല. അന്വേഷണ ഏജന്‍സി വ്യാജ തെളിവാണ് കോടതിയില്‍ ഹാജരാക്കിയതെന്നും എം വി ഗോവിന്ദന് പറഞ്ഞു.
ലീഗിനെ ഇടതു ബദലിലേക്ക് എം വി ഗോവിന്ദന് ക്ഷണിച്ചു. ലീഗിന് ഇന്ത്യയിലെ വിശാല ഇടതുപക്ഷത്തിന്റെ ഭാഗമാകാം. ന്യൂനപക്ഷങ്ങളും തൊഴിലാളികളും ചേരുന്ന ഇടതു ബദലിലേക്ക് ലീഗിന് വരാം. കോണ്‍ഗ്രസിന് ബിജെപിയെ നേരിടാന്‍ കരുത്തില്ലെന്നും എം വി ഗോവിന്ദന് കണ്ണൂരില്‍ പറഞ്ഞു.