പ്രധാന വാര്‍ത്തകള്‍
ചെറുതോണി പോക്സോ കേസിലും തട്ടിപ്പ് കേസിലും മുങ്ങി നടന്ന യുവാവിനെ മുരിക്കാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
ഇടുക്കി ദൈവം മേട് ഇട്ടിക്കൽ അജിത് പിതാംമ്പരൻ(24)നെ യാണ് അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി തട്ടിപ്പ് കേസിലും പ്രതിയാണ് പത്തനംതിട്ട,പുളികിഴ്, പന്തളം,എറണാകുളം,കമ്പംമേട്ട് , കട്ടപ്പന,തമിഴ്നാട് തേനി എന്നിവടങ്ങളിൽ കറങ്ങി നടന്നു ക്യാമറ, ലാപ്ടോപ്, വാഹനം മുതലായവ വാടകക്ക് എടുത്തു മറിച്ചു വിറ്റ് മുങ്ങി നടക്കുക യായിരുന്നു.ഇടുക്കി പോക്സോ കോടതിയിൽ വിചാരണയ്ക്കായി ഹാജരാകാതെ മുങ്ങിയ പ്രതിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചു തുടർന്ന് സൈബർ പോലീസിൻ്റെ സഹായത്തോടെ എറണാകുളത്തു നിന്നുമാണ് അറസ്റ്റു ചെയ്തത് മുരിക്കാശ്ശേരി എസ്.എച്ച്.ഒ. റോയ് എസ്.എ. എസ്.സി.പി.ഒ. മാരായ അനിഷ് കെ.ആർ മാത്യു തോമസ് സി.പി.ഒ ജയേഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രിതിയെ അറസ്റ്റ് ചെയ്തത്