6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ക്യാൻസർ ബാധിതനായ 9 വയസുകാരൻ്റെ ആഗ്രഹം സഫലീകരിച്ച് രാം ചരൺ



ഹൈദരാബാദ് : തെന്നിന്ത്യൻ സൂപ്പർ താരമാണ് രാം ചരൺ. കേരളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്. രാം ചരണിന്‍റെ സിനിമകൾക്ക് മലയാളികൾ നൽകിയ സ്വീകരണം അതിന് തെളിവാണ്. കാൻസർ ബാധിതനായ ഒരു കുട്ടി ആരാധകനെ കാണാൻ എത്തിയ രാം ചരണിന്‍റെ വാർത്തയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 

ഹൈദരാബാദിലെ സ്പർഷ് ആശുപത്രിയിൽ ചികിത്സയിലുള്ള ആരാധകനെയാണ് രാം ചരൺ സന്ദർശിച്ചത്. മേക്ക് എ വിഷ് ഫൗണ്ടേഷനിലൂടെയാണ് നടനെ കാണാനുള്ള ആഗ്രഹം ഒൻപത് വയസുകാരൻ പ്രകടിപ്പിച്ചത്. തുടർന്നാണ് കുഞ്ഞിനെ കാണാൻ രാം ചരൺ നേരിട്ടെത്തിയതെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു. ഓട്ടോഗ്രാഫ് അടക്കം ഒപ്പിട്ട ശേഷമാണ് താരം ആശുപത്രി വിട്ടത്. 

രാം ചരണിന്‍റെ വരവ് കുട്ടിയിൽ പോസിറ്റീവ് ഇമ്പാക്ട് ഉണ്ടാക്കി എന്നാണ് റിപ്പോർട്ട്. രാം ചരണിന്‍റെ പ്രവർത്തിയെ പ്രശംസിച്ചതിനൊപ്പം കുഞ്ഞിനായി പ്രാർത്ഥിച്ചും നിരവധി പേർ മുന്നോട്ട് വന്നിട്ടുണ്ട്. രാം ചരണിന്‍റെ ആരാധകനായതിൽ അഭിമാനമുണ്ടെന്ന് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പലരും കുറിച്ചു. 










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!