പ്രധാന വാര്‍ത്തകള്‍
ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ കൂറുമാറ്റത്തില്‍ സി പി എമ്മിന് എതിരെ പ്രതിഷേധവുമായി സിപിഐ
തിരുവനന്തപുരം | ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ കൂറുമാറ്റത്തില്‍ സി പി എമ്മിന് എതിരെ പ്രതിഷേധവുമായി സിപിഐ.വിഷയത്തില്‍ സംഭവിച്ചത് എന്താണെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കാനം രാജേന്ദ്രന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കത്തയച്ചു. സിപിഐ സംസ്ഥാന നിര്‍വാഹസമിതിയുടെ തീരുമാനപ്രകാരമാണ് നടപടി.
2016 – ലാണ് സി പി ഐ നേതാവ് ഇ ചന്ദ്രശേഖരനെ ബി ജെ പി – ആര് എസ് എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. 12 ആര് എസ് എസ്, ബി ജെ പി പ്രവര്‍ത്തകരായിരുന്നു കേസിലെ പ്രതികള്‍. കേസില്‍ മുഖ്യ സാക്ഷികളായ സിപിഎം പ്രവര്‍ത്തകര്‍ വിചാരണവേളയില്‍ കൂറുമാറിയതോടെ പ്രതികളെ കോടതി വെറുതെവിടുകയായിരുന്നു.