Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ സംസ്ഥാനതല സീനിയോറിറ്റി നടപ്പിലാക്കണംജോസ് K മാണി



കോട്ടയം :- ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ സംസ്ഥാനതല സീനിയോറിറ്റി സർവ്വീസ് കാര്യങ്ങളിൽ നടപ്പിലാക്കേണ്ടതാണെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഇക്കാര്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും. അത്യന്തം അപകടകരമായ സാഹചര്യങ്ങളിൽ ജോലിയെടുക്കുന്ന ജീവനക്കാരാണിവരെന്നും ജോസ് കെ.മാണി പറഞ്ഞു.കേരളാ ഫോറസ്റ്റ് സ്റ്റാഫ് ഫ്രണ്ട് ( കെ.എഫ്.എസ്സ്. എഫ്) രൂപീകരണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയുടെ ലോഗോ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു.കേരളാ NGO ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ശ്രീ. ഷിജു.വി.കുര്യന്റെ അദ്ധ്യക്ഷതയിൽ നടന്ന സംഘടനാ രൂപീകരണ സമ്മേളനത്തിൽ ,സജി അലക്സ് , എസ്. അശ്വനികുമാർ ,അഭിലാഷ് മാത്യു ഇടുക്കി,ജയ്സൺ മാന്തോട്ടം, ശ്രീ.സജി ചിറയത്ത് , ബിനു മുളക്കുഴ, അനീഷ് .അർ.ടി, സോജൻ വർഗീസ്, ബിൻസി ജോസഫ്, K ശ്രീകാന്ത് ,ഡെന്നി തോമസ് , ബോബി K , ടി.വി.തോമസ്,രജ്ഞിത് എന്നിവർ സംസാരിച്ചു.
സംസ്ഥാന ഭാരവാഹികളായി ബിനോയിജോസഫ് പ്രസിഡന്റ്, അനീഷ് പി.എസ്സ് -ജനറൽ സെക്രട്ടറി, എ. മനോജ് കുമാർ – ഖജാൻജി എന്നിവരെ ഭാരവാഹികളായും പത്ത് അംഗ സംസ്ഥാന കമ്മറ്റിയും തെരഞ്ഞെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!