കട്ടപ്പന സെന്റ് ജോർജ് ഫൊറോന ദൈവാലയത്തിലെ തിരുന്നാൾ ഫെബ്രുവരി 5 മുതൽ 12 വരെ

ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗ്ഗീസിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് അഞ്ചാം തീയതി ഞായറാഴ്ച കോടിയേറുമെന്ന് ഇടവക വികാരി ഫാ. വിൽഫിച്ചൻ തെക്കേവയലിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു..
2023 ഫെബ്രുവരി 5 മുതൽ 12 വരെ
തീയതികളിലാണ് പ്രധാന തിരുനാൾ നടക്കുന്നത്.
ഇതിന് മുന്നോടിയായി
കോട്ടയം കാരിസ് ഭവൻ
നയിക്കുന്ന കുടുംബ നവീകരണ
ഇടവക വാർഷിക ധ്യാനം നാളെ സമാപിക്കും.
തിരുനാൾ കോടിയേറ്റ ദിനമായ
5 ന് ഞായർ രാവിലെ 5.30 നും 9 നും വിശുദ്ധ കുർബാന.11.15 ന് ആഘോഷമായ ജുബിലീ കുർബാന. ഫാ. സെബാസ്റ്റ്യൻ അറയ്ക്കൽ മുഖ്യകാർമികത്യം വഹിക്കും. തുടർന്ന് പൗരോഹിത്യ സന്യസ്ത കുടുംബ ജീവിതത്തിൽ 25/50 വർഷം പൂർത്തിയാക്കിയവരെ ആദരിക്കും.
ഉച്ചകഴിഞ്ഞു 4.30 ന് നടക്കുന്ന ആഘോഷമായ സമൂഹബലിക്ക് ഫാ. തോംസൺ കുടപ്പാട്ട് മുഖ്യ കർമികത്യം വഹിക്കും.
ഫാ. മാത്യു വട്ടകുന്നേൽ തിരുനാൾ സന്ദേശം നൽകും.6.30 ന് തിരുനാൾ കോടിയേറ്റ്. തുടർന്ന് കഴുന്നു വിതരണവും സമർപ്പിത സംഗമവും നടക്കും.
6 ന് തിങ്കളാഴ്ച രാവിലെ 6.30നു വിശുദ്ധ കുർബാന.വൈകുന്നേരം 5 ന് ആഘോഷമായ വി. കുർബാന. ഫാ. ജെയിംസ് ഇലഞ്ഞിപ്പള്ളിയിൽ കർമികത്യം വഹിക്കും..
തുടർന്ന് വിവിധ വാർഡുകളിലേക്ക്
തിരുസ്വരൂപ വാഹന പ്രദക്ഷിണം ആരംഭിക്കും.
7ന് ചൊവ്വ 6.30 ന് വിശുദ്ധ കുർബാന.
വൈകുന്നേരം 5.ന് നടക്കുന്ന ആഘോഷമായ വി. കുർബാനക്ക് ഫാ. ജോസ് കൊച്ചുപുത്തൻപുരയിൽ കർമികത്യം വഹിക്കും. തുടർന്ന് തിരുസ്വരൂപ വാഹന പ്രദക്ഷിണം.
8 ന് ബുധനാഴ്ച രാവിലെ 6.30 വിശുദ്ധ കുർബാന.
വൈകുന്നേരം 5.ന് നടക്കുന്ന ആഘോഷമായ മലങ്കര കുർബാനക്ക്
ഫാ. അനിൽ ഈപ്പൻ പുത്തൻപറമ്പിൽ കർമികത്യം വഹിക്കും.തുടർന്ന് തിരുസ്വരൂപ വാഹന പ്രദക്ഷിണം.
9ന് വ്യാഴം രാവിലെ 6.30ന് വിശുദ്ധ കുർബാന. വൈകുന്നേരം 5 ന്
ആഘോഷമായ വി. കുർബാന ഫാ. ജോസ് ഓണാട്ട് കർമികത്യം വഹിക്കും. തുടർന്ന്
തിരുസ്വരൂപ വാഹന പ്രദക്ഷിണം.
10 ന് വെള്ളിയാഴ്ച രാവിലെ 6.30 ന് വി. കുർബാന
തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ.
വൈകുന്നേരം 5.30 ന് മരിച്ച വർക്കുവേണ്ടിയുള്ള ആഘോഷമായ വി. കുർബാന . ഫാ. വർഗ്ഗീസ് കാലാക്കൽ കർമികത്യം വഹിക്കും.
11ന് ശനിയാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുർബാന.
രാവിലെ 10.ന് രോഗികൾക്കുവേണ്ടിയുള്ള
ആഘോഷമായ വി. കുർബാന . ഫാ. മാത്യു കൊല്ലംപറമ്പിൽ MST കർമികത്യം വഹിക്കും. 4.30 ന് ആഘോഷമായ വി. കുർബാന – ഫാ. സെബാസ്റ്റ്യൻ കിടങ്ങാത്താഴെ.വൈകുന്നേരം 6.30 ന്
ആഘോഷമായ ടൗൺ പ്രദക്ഷിണം.8 ന് ടൗൺ കപ്പേളയിൽ ലദീഞ്ഞ്, തുടർന്ന് ഫാ. ജോസി സി എം ഐ യുടെ തിരുനാൾ പ്രസംഗം.
.രാത്രി 9 ന് ആകാശവിസ്മയം.
തിരുനാൾ സമാപന ദിനമായ 12ന് ഞായറാഴ്ച രാവിലെ 7 ന് ആഘോഷമായ വി. കുർബാനക്ക് ഫാ. മനു കിളികൊത്തിപ്പാറ കർമികത്യം വഹിക്കും. തുടർന്ന്
9 ന് നടക്കുന്ന ആഘോഷമായ റാസ കുർബാനക്ക് ഫാ. നോബിൾ പൊടിമറ്റം മുഖ്യകർമികത്യം വഹിക്കും.
2.30 ന് കഴുന്ന് പ്രദക്ഷിണം – വിവിധ വാർഡുകളിൽ നിന്ന് ആരംഭിച്ചു പള്ളിയിൽ സമാപിക്കും. തുടർന്ന്
4.30 ന് ആഘോഷമായ തിരുനാൾ കുർബാന. ഫാ. അഗസ്റ്റിൻ പുതുപ്പറമ്പിൽ ( വികാരി, എലിക്കുളം വികാരി, ഇൻഫന്റ് ജീസസ് ചർച്ച്, ) തുടർന്ന്
തിരുനാൾ പ്രദക്ഷിണം. 7.45 ന്സമാപനാശീർവാദം, വാദ്യമേളങ്ങൾ. തിരുനാൾ കൊടിയിറക്ക്
രാത്രി 8 ന് കോഴിക്കോട് സങ്കീർത്തന അവതരിപ്പിക്കുന്ന നാടകം
വേനലവധി.
തിരുസ്വരൂപ പ്രയാണത്തിൽ ഏറ്റവും മനോഹരമായി അലങ്കരിക്കുന്ന കൂട്ടായ്മയ്ക്കും വീടിനും 1,2,3 ക്രമത്തിൽ സമ്മാനങ്ങൾ നൽകും.
















































































































