Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണം; സമര മുന്നറിയിപ്പുമായി ബസ്സുടമകൾ



തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണത്തിന് പിന്നാലെ നിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യമായി സ്വകാര്യ ബസുടമകൾ രംഗത്ത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. സർക്കാർ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം നടത്തുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി.

ഡീസൽ വില വർദ്ധനവ് അംഗീകരിക്കാനാവില്ല. വിദ്യാർത്ഥികളുടെ ചാർജ് വർദ്ധന ഉൾപ്പെടെ, നിരക്ക് വർദ്ധിപ്പിക്കാതെ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാകില്ലെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു. 

ഇന്ധനത്തിന് രണ്ട് രൂപ സെസ് ചുമത്തുമെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ ഇതിനകം തന്നെ വലിയ വിമർശനം ഉയർന്നിട്ടുണ്ട്. ഇന്ധനവില വർദ്ധിക്കുന്ന സാഹചര്യത്തിൽ അതിജീവിക്കാൻ ബുദ്ധിമുട്ടാണെന്നാണ് ഓട്ടോത്തൊഴിലാളികളും അഭിപ്രായപ്പെടുന്നത്. 










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!