പ്രധാന വാര്‍ത്തകള്‍
ജഡ്ജിമാരുടെ പേരില്‍ സൈബി ജോസ് കിടങ്ങൂര്‍ കോഴവാങ്ങിയെന്ന കേസിലെ എഫ്ഐആറില്‍ തിരുത്തല്‍ വരുത്താന്‍ പൊലീസിന്റെ അപേക്ഷ
ജഡ്ജിമാരുടെ പേരില്‍ സൈബി ജോസ് കിടങ്ങൂര്‍ കോഴവാങ്ങിയെന്ന കേസിലെ എഫ്ഐആറില്‍ തിരുത്തല്‍ വരുത്താന്‍ പൊലീസിന്റെ അപേക്ഷ.എഫ്ഐആറില്‍ ഒരു വാചകം കൂടി കൂട്ടിച്ചേര്‍ക്കാനാണ് പൊലീസ് അപേക്ഷ നല്‍കിയിരിക്കുന്നത്. ജഡ്ജികള്‍ക്ക് കൈക്കൂലി കൊടുക്കണമെന്ന ഉദ്ദേശമുണ്ടായുരുന്നു എന്ന വരി എഫ്ഐആറില്‍ കൂട്ടിച്ചേര്‍ക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
ചതി ചെയ്ത് ലാഭം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ എന്നായിരുന്നു ആദ്യ വാചനം. ഇതില്‍ തിരുത്തല്‍ വരുത്താനാണ് പൊലീസിന്റെ അപേക്ഷ. കേസ് മുന്നോട്ടുപോകുമ്ബോള്‍ ഏതെങ്കിലും തരത്തിലുള്ള നിയമതടസം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാനാണ് പൊലീസ് ഇത്തരമൊരു നീക്കം നടത്തിയത്.