Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പിജി ഡോക്ടർമാരും ഹൗസ് സര്‍ജന്മാരും എട്ടിന് പണിമുടക്കും

സംസ്ഥാനത്തെ പിജി ഡോക്ടർമാരും ഹൗസ് സര്‍ജന്മാരും ഈ മാസം എട്ടിന് പണിമുടക്കും. അത്യാഹിത വിഭാഗം അടക്കമുള്ള ഡ്യൂട്ടികൾ ബഹിഷ്കരിച്ചായിരിക്കും പണിമുടക്ക്.
സ്റ്റൈപ്പൻറ് വർദ്ധനയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെപ്റ്റംബർ 30ന് സംസ്ഥാനത്തെ പിജി ഡോക്ടർമാർ സൂചന പണിമുടക്ക് നടത്തിയിരുന്നു. അധികൃതർ തുടർചർച്ചയ്ക്ക് തയ്യാറാകാത്തതിനെ തുടർന്നാണ് സമ്പൂർണ്ണ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഡെന്റൽ, മെഡിക്കൽ പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും പണിമുടക്കിൻ്റെ ഭാഗമാകും.
പണിമുടക്ക് സംബന്ധിച്ച കേരള മെഡിക്കൽ പോസ്റ്റ് ഗ്രാറ്റുവേറ്റ് അസോസിയേഷൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും









































































