Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫോറസ്റ്റ് വാച്ചര്‍ ശക്തിവേലിന്‍റെ കുടംബം സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചു



ഇടുക്കി: പാഞ്ഞടുക്കുന്ന കാട്ടുകൊമ്ബനെ പോലും വരുതിയില്‍ നിര്‍ത്തി ശാസിച്ച്‌ കാടുകയറ്റിയിരുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട വാച്ചര്‍. ഏത് പാതിരാത്രിയിലും ജനങ്ങള്‍ സുരക്ഷിതരായി ഉറങ്ങാന്‍ കാവല്‍ നിന്നിരുന്ന ശക്തിവേല്‍ ഒടുവില്‍ കാട്ടാന കലിയില്‍ യാത്രയായപ്പോള്‍ നാട്ടുകാര്‍ക്ക് നഷ്‌ടപ്പെട്ടത് പ്രിയപ്പെട്ട കാവല്‍ക്കാരനെ ആണെങ്കില്‍ അനാഥമായത് ഒരു കുടുംബമാണ്. നാല് പെണ്‍മക്കള്‍, ഭാര്യ, പ്രായമായ അമ്മ ഇവര്‍ക്കെല്ലാം ഏക ആശ്രയം ശക്തിവേലായിരുന്നു.

എന്നാല്‍ കാട്ടാന ശക്തിവേലിന്‍റെ ജീവനെടുത്തപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യം മാത്രമാണ് ഇവര്‍ക്ക് മുന്നിലുള്ളത്. സഹായിക്കണമെന്ന അപേക്ഷയാണ് ഈ അമ്മ സര്‍ക്കാരിന് മുന്നില്‍ വയ്ക്കുന്നത്. നാല് പെണ്‍മക്കളില്‍ ഒരാള്‍ക്കെങ്കിലും ഒരു ജോലി നല്‍കണമെന്നതാണ് ഈ കുടുംബത്തിന്‍റെ ആവശ്യം.

പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ ശക്തിവേലിന്‍റെ മരണം ഇടുക്കിയില്‍ വലിയ ചലനങ്ങള്‍ സൃഷ്‌ടിച്ചു. മനുഷ്യ, വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ പരിഹാരമാകാതിരുന്ന പല കാര്യങ്ങളിലും അതി വേഗത്തില്‍ അധികൃതര്‍ ഇടപെട്ടു. തുടര്‍ നടപടികള്‍ക്കായി യോഗങ്ങള്‍ ചേര്‍ന്നു.

എന്നാല്‍ നഷ്‌ടപരിഹാര തുക പ്രഖ്യാപിച്ച്‌ ആദ്യ ഘട്ട തുക നല്‍കിയത് കൊണ്ട് മാത്രം ഈ കുടുംബത്തോടുള്ള ബാധ്യത സര്‍ക്കാരിന് പൂര്‍ണമായും അവസാനിപ്പിക്കാന്‍ സാധിക്കില്ല. അനാഥമായ ശക്തിവേലിന്‍റെ കുടുംബത്ത സുരക്ഷിതമാക്കാനുള്ള ഉത്തരവാദിത്വം വനംവകുപ്പിന് ഉണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്.


സഹായമെത്തിച്ച്‌ ലാന്‍ഡ് ഫ്രീഡം മൂവ്‌മെന്‍റ്: അതേസമയം ശക്തിവേലിന്‍റെ കുടുംബത്തിന് സഹായവുമായി ഇടുക്കി ലാന്‍ഡ് ഫ്രീഡം മൂവ്‌മെന്‍റ് രംഗത്ത് വന്നു. സര്‍ക്കാര്‍ ശക്തിവേലിന്‍റെ കുടംബത്തിന് പ്രഖ്യാപിച്ച ധനസഹായം അപര്യാപ്‌തമാണെന്ന് ലാന്‍ഡ് ഫ്രീഡം മൂവ്‌മെന്‍റ് നേതാക്കള്‍ ആരോപിച്ചു. വന്യ ജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നാണ് ലാന്‍ഡ് ഫ്രീഡം മൂവ്‌മെന്‍റിന്‍റെ ആവശ്യം.

അക്രമകാരികളായ കാട്ടാനകളെ പ്രദേശത്ത് നിന്ന് പിടിച്ച്‌ മറ്റൊരു താവളത്തിലേക്ക് മാറ്റണമെന്നും ഇനിയും അപകടങ്ങള്‍ ഉണ്ടായാല്‍ ജനപ്രതിനിധികളുടെ വീടുകളിലേക്ക് മാര്‍ച്ച്‌ നടത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇനിയൊരു മനുഷ്യജീവന്‍ നഷ്‌ടപ്പെടാന്‍ പാടില്ലെന്നും സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ശക്തിവേലിന്‍റെ വീട്ടില്‍ നേരിട്ടെത്തിയാണ് ലാന്‍ഡ് ഫ്രീഡം നേതാക്കള്‍ കുടുംബത്തിന് ധനസാഹയം നല്‍കിയത്. ഭൂവിഷയങ്ങള്‍ക്കൊപ്പം വന്യ ജീവി ആക്രമണങ്ങള്‍ക്കെതിരെയും ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് തയാറെടുക്കുകയാണ് ലാന്‍ഡ് ഫ്രീഡം മൂവ്‌മെന്‍റ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!