പ്രധാന വാര്‍ത്തകള്‍
കെ എസ് ആര് ടി സിയുടെ ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റും നിറം മാറ്റുന്നു. ഇവ രണ്ടും തമ്മില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന യാത്രക്കാരുടെ പരാതി കണക്കിലെടുത്താണ് പുതിയ തീരുമാനവുമായി കെ എസ് ആര് ടി സി രംഗത്തെത്തിയത്
തിരുവനന്തപുരം: കെ എസ് ആര് ടി സിയുടെ ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റും നിറം മാറ്റുന്നു. ഇവ രണ്ടും തമ്മില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന യാത്രക്കാരുടെ പരാതി കണക്കിലെടുത്താണ് പുതിയ തീരുമാനവുമായി കെ എസ് ആര് ടി സി രംഗത്തെത്തിയത്.
സൂപ്പര്‍ ഫാസ്റ്റുകളുടെ മുന്‍വശത്തെ മഞ്ഞനിറം കൂട്ടിയും ചുവപ്പുനിറം കുറച്ചുമാണ് പുതിയ മാറ്റം.
സ്വിഫ്റ്റ് കമ്ബനിയുടെ പേരിലായതിനാല്‍ സ്വിഫ്റ്റ് ബസിന് ഓറഞ്ച് നിറത്തില്‍ വരകളുമുണ്ടാകും. പുതിയ നിറത്തില്‍ 131 ബസുകള്‍ മാര്ച്ചേടെ സര്‍വീസ് തുടങ്ങും. രണ്ടാം ഘട്ടത്തില്‍ കിഫ്ബി ഫണ്ടില്‍ നിന്ന് 262 സൂപ്പര്‍ഫാസ്റ്റുകളും നിരത്തിലിറക്കും. ഇതോടെ നിലവില്‍ 7വര്‍ഷം പഴക്കമുള്ള 237 സൂപ്പര്‍ഫാസ്റ്റുകളും 8 വര്‍ഷം പഴക്കമുള്ള 68 ബസുകളും ഓര്‍ഡിനറി സര്‍വീസുകളാക്കി മാറ്റാനും കെ എസ് ആര് ടി സി തീരുമാനിച്ചു.