ജില്ലാ ഭരണകൂടത്തിന്റെയും കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജനുവരി 30 വരെ കാൽവരി മൗണ്ടിൽ നടക്കുന്ന ടൂറിസം ഫെസ്റ്റിന്റെ ഏഴാം ദിനമായ 27 ന് രാവിലെ 11 മണിക്ക് സ്ത്രീ ശാക്തീകരണ സെമിനാർ നടക്കും

ജില്ലാ ഭരണകൂടത്തിന്റെയും കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജനുവരി 30 വരെ കാൽവരി മൗണ്ടിൽ നടക്കുന്ന ടൂറിസം ഫെസ്റ്റിന്റെ ഏഴാം ദിനമായ 27 ന് രാവിലെ 11 മണിക്ക് സ്ത്രീ ശാക്തീകരണ സെമിനാർ നടക്കും. കുടുംബശ്രീ മിഷൻ ജില്ലാ കോ – കോർഡിനേറ്റർ അഭിലാഷ് കെ ദിവാകറിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് വനിതാ വികസന കോർപറേഷൻ ബോർഡംഗം ഷൈലജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വുമൺ ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റ് ഓഫീസർ ഗീത കുമാരി എസ് വിഷയാവതരണം നടത്തും. പരിപാടിയിൽ ത്രിതല പഞ്ചായത്ത് അംഗങ്ങൾ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
ഉച്ചക്കുശേഷം 3 മണിക്ക് ലഹരി വിരുദ്ധ സെമിനാർ നടക്കും. കാമാക്ഷി ഗ്രാമപഞ്ചായത്ത് അംഗം എം ജെ ജോൺ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചൻ തോമസ് ഉദ്ഘാടനം ചെയ്യും. വിമുക്തി കോ ഓഡിനേറ്റർ ഡിജോ ദാസ് വിഷയവതരണം നടത്തും. പരിപാടിയിൽ ത്രിതല പഞ്ചായത്ത് അംഗങ്ങൾ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് 7.30 ന് ചാലച്ചിത്ര താരം ഷിബിന റാണിയും കോമഡി ഉത്സവം ഫെയിം തേനി മുത്തുവും നയിക്കുന്ന ഡ്യൂ ഡ്രോപ്പ്സ് സൂപ്പർ ബീറ്റ്സിന്റെ ഗാനമേളയും ഉണ്ടാവും.
















































































































