Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സ്വവർഗാനുരാഗം കുറ്റകരമല്ല, അവരെയും സഭയിലേക്ക് സ്വാഗതം ചെയ്യണം: ഫ്രാൻസിസ് മാർപ്പാപ്പ



വത്തിക്കാൻ: സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്ന നിയമങ്ങൾ അന്യായമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ദൈവം തന്‍റെ എല്ലാ മക്കളെയും ഒരുപോലെ സ്നേഹിക്കുന്നുവെന്നും സ്വവർഗാനുരാഗികളെ സഭയിലേക്ക് സ്വാഗതം ചെയ്യണമെന്നും കത്തോലിക്കാ ബിഷപ്പുമാരോട് മാർപാപ്പ അഭ്യർത്ഥിച്ചു. സ്വവർഗ്ഗാനുരാഗം കുറ്റകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്‍റെ ചില ഭാഗങ്ങളിൽ, കത്തോലിക്കാ ബിഷപ്പുമാർ സ്വവർഗരതിയെ കുറ്റകരമാക്കുകയും എൽജിബിടിക്യു സമൂഹത്തോട് വിവേചനം കാണിക്കുകയും ചെയ്യുന്ന നിയമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഇത്തരം മനോഭാവങ്ങൾ സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നാണ് വരുന്നത്. എല്ലാവരുടെയും അന്തസ്സ് തിരിച്ചറിയുന്നതിന് ബിഷപ്പുമാർ മാറ്റത്തിന്‍റെ പ്രക്രിയയ്ക്ക് വിധേയരാകണമെന്നും മാർപാപ്പ പറഞ്ഞു.

പരസ്പര സമ്മതത്തോടെയുള്ള സ്വവർഗ ലൈംഗികത ലോകമെമ്പാടുമുള്ള 67 രാജ്യങ്ങളിൽ ക്രിമിനൽ കുറ്റമാണ്. 11 രാജ്യങ്ങളിൽ അതിന് വധശിക്ഷ വരെ നടപ്പാക്കുന്നുണ്ട്. മിക്ക രാജ്യങ്ങളിലും, സ്വവർഗാനുരാഗികൾ പീഡനത്തിനും അപമാനത്തിനും വിധേയരാകുന്നുവെന്നും പഠനങ്ങൾ കാണിക്കുന്നു. സ്വവർഗരതി കുറ്റകരമാക്കുന്ന നിയമങ്ങൾ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. 










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!