പ്രധാന വാര്‍ത്തകള്‍
കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും
മുട്ടം: കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. തമിഴ്നാട് കമ്ബം സ്വദേശി ആശാപാണ്ഡ്യനെയാണ് (48) തൊടുപുഴ എന്‍.ഡി.പി.എസ് പ്രത്യേക കോടതി ജഡ്ജി ജി. മഹേഷ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് അനുഭവിക്കണം. 2016 ഏപ്രില്‍ 16 ന് കമ്ബംമെട്ട് മൂങ്കിപ്പള്ളം ഭാഗത്ത് വെച്ച് 3.100 കിലോ കഞ്ചാവുമായാണ് പ്രതി പിടിയിലായത്. കമ്ബംമെട്ട് പൊലീസ് സ്റ്റേഷന് അഡീഷനല്‍ എസ്.ഐ ആയിരുന്ന കെ.എ. ജോസും സംഘവുമാണ് പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി. രാജേഷ് ഹാജരായി.