പ്രധാന വാര്‍ത്തകള്‍
മർദ്ദനം; നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യയ്ക്കെതിരെ കേസ് കൊടുത്ത് അമ്മ
മുംബൈ: ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യ ആലിയയ്ക്കെതിരെ അദ്ദേഹത്തിന്റെ അമ്മ മെഹറുന്നിസ സിദ്ദിഖി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വെർസോവ പൊലീസ് ആലിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
മകന്റെ ഭാര്യ ഉപദ്രവിക്കണം എന്ന ഉദ്ദേശത്തോടെ വീട്ടില്‍ എത്തുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് മെഹറുന്നിസയുടെ ആരോപണം. ഐപിസി 452, 323, 504, 506 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം മെഹറുന്നിസയുടെ ആരോപണങ്ങൾ ആലിയ നിഷേധിച്ചു. ആലിയയും സിദ്ദിഖിയുടെ അമ്മയും തമ്മിൽ നേരത്തെ മുതൽ തർക്കം നിലനിൽക്കുന്നുണ്ട്.